റിഷാദ് കൊലക്കേസ് വിധി കോടതിയോടുള്ള വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു: എ.അബ്ദുര്‍ റഹ് മാന്‍
Oct 21, 2013, 19:55 IST
കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല ചെയ്യപ്പെട്ട കേസുകളിലെ പ്രതികളെ വെറുതെ വിടുന്ന സംഭവം പതിവാകുന്നു. ഈ സാഹചര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
2009 നവംബര്‍ 15 ന് കാസര്‍കോട് കറന്തക്കാട്ടുവെച്ച് കുമ്പള ആരിക്കാടി കടവത്തെ അസ്ഹര്‍ എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെയും 2011 ജനുവരി 11 ന് ചൂരി ബട്ടംപാറയിലെ റിഷാദിനെ കുത്തിക്കൊന്ന കേസിലെയും പ്രതികളെയാണ് പോലീസിന്റെ അന്വേഷണ പിഴവും പ്രോസിക്യൂഷന്റെ കഴിവുകേടും മൂലം വെറുതെ വിട്ടിരിക്കുന്നത്. കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ക്കും ക്രിമിനലുകള്‍ക്കും സ്ഥിരം ഗുണ്ടകള്‍ക്കും സന്തോഷവും വീര്യവും പകരുന്ന തരത്തിലാണ് കേസന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇത് ഭീതിയും ആശങ്കയുമുളവാക്കുന്നതാണ്.
ഒരു വിഭാഗംമാത്രം കൊലചെയ്യപ്പെടുന്ന കേസുകളിലെ പ്രതികളെയാണ് വെറുതെവിടുന്നതെന്നത് നീതി ന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തിനാണ് മങ്ങലേല്‍പ്പിക്കുന്നത്. സാമൂദായിക സംഘര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ തെളിയിക്കപ്പെടുന്ന സാഹചര്യമൊരുക്കുന്നതിന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിക്കണമെന്നും വെറുതെവിട്ട കൊലക്കേസുകളിലെ മുഴുവന്‍ പ്രതികളെയും ശിക്ഷിക്കുന്നതിന് സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകണമെന്നും അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

Related News:
keywords: Kerala, Kasaragod, STU, A. ABdul Rahman, Rishad Murder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: