റിഷാദ് വധം: വിധി പറയല്‍ 21 ലേക്ക് മാറ്റി
Oct 15, 2013, 13:25 IST
കാസര്‍കോട്: ചൂരി ബട്ടംപാറയിലെ റിഷാദ് വധക്കേസിന്റെ വിധി പറയല്‍ ജില്ലാ സെഷന്‍സ് കോടതി ഒക്ടോബര്‍ 21 ലേക്ക് മാറ്റി. ഒക്ടോബര്‍ 15 ന് വിധി പറയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
2011 ജനുവരി ഒമ്പതിന് രാത്രി ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ബട്ടംപാറയിലെ മഹ് മൂദിന്റെ മകന്‍ റിഷാദിനെ ചൂരി കേളുഗുഡ്ഡെ കണ്ടം ജങ്ഷനില്‍ വെച്ച് കുത്തിക്കൊന്നത്. കാഞ്ഞങ്ങാട്ട് റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തിവരുകയായിരുന്നു റിഷാദ്.
കേസില്‍ ഏഴ് പ്രതികളാണുള്ളത്. കാസര്‍കോട് ഡിവൈ.എസ്.പിയായിരുന്ന എന്‍.ഐ.എ ഓഫീസര്‍ വിക്രം ഉള്‍പെടെ 46 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.കെ. ശ്രീധരനും പ്രതികള്‍ക്കുവേണ്ടി ബി.ജെ.പി നേതാവ് അഡ്വ. പി.എസ്.
ശ്രീധരന്‍പിള്ള, ഹൈക്കോടതി അഭിഭാഷകന്‍ കെ. രാജേന്ദ്രന്‍ എന്നിവരും ഹാജരായിരുന്നു.
Keywords : Kasaragod, Murder, Court, Kerala, Investigation, Case, October 21th, Rishad, Choori, Battampara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: