ഖാസി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
Oct 8, 2013, 22:31 IST
കൊച്ചി : പ്രമുഖ മതപണ്ഡിതനും സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
ലോക്കല്‍ പോലീസ് മുതല്‍ സി.ബി.ഐയുടെ ഇപ്പോഴത്തെ ടീം വരെയുള്ളവര്‍ നടത്തിയ അന്വേഷണം ശരിയല്ലെന്നും, ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ എസ്.പി.ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്.
ഖാസിയുടെ മരുമകന്‍ അഹമ്മദ് ശാഫി ദേളി, ഖാസി സംയുക്ത സമരിസമിതി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പരിഗണനക്ക് വന്നത്.
ഖാസിയുടെ മകന്‍ മുഹമ്മദ് ശാഫി പുതുതായി നല്‍കിയ ഹര്‍ജി നേരത്തെ നല്‍കിയ ഹര്‍ജികളുടെ കൂടെ തന്നെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. ഇക്കാര്യം അഡ്വ. കോടോത്ത് ശ്രീധരന്‍ കോടതിയോട് ഉണര്‍ത്തിച്ചതിനാലാണ് മേല്‍ ഹര്‍ജികൂടി ഉള്‍പെടുത്തി എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കുന്നതിന് വേണ്ടി ഹര്‍ജികള്‍ കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്.
Keywords : Kasaragod, Qazi death, Case, Court, Kerala, C.M Abdulla Maulavi, Son, Shafi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: