പിണറായി വിജയന്‍ മുന്നറിയിപ്പില്ലാതെ കാസര്‍കോട്ടെത്തി
Oct 10, 2013, 11:46 IST
കാസര്‍കോട്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പില്ലാതെ കാസര്‍കോട്ടെത്തി. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി പങ്കെടുത്തു. മറ്റു പരിപാടികളൊന്നും ജില്ലയില്‍ അദ്ദേഹത്തിനില്ല.
ഗസ്റ്റ് ഹൗസില്‍ താമസിച്ച പിണറായി വ്യാഴാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു. സോളാര്‍ കേസില്‍ അന്വേഷണ സംഘം ചോദ്യംചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ചില നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന യോഗമായതിനാലാണ് സംസ്ഥാന സെക്രട്ടറി തന്നെ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചതെന്നാണ് സൂചന.
വ്യാഴാഴ്ച വൈകിട്ടോടെ പിണറായി കണ്ണൂരിലേക്ക് മടങ്ങും. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതടക്കമുള്ള തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടതെന്നാണ് വിവരം.
Related News:
Keywords: Pinarayi Vijayan, Kasaragod, Oommen Chandy, Kerala, Chief Minister, Solar Cheating Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഗസ്റ്റ് ഹൗസില്‍ താമസിച്ച പിണറായി വ്യാഴാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു. സോളാര്‍ കേസില്‍ അന്വേഷണ സംഘം ചോദ്യംചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ചില നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന യോഗമായതിനാലാണ് സംസ്ഥാന സെക്രട്ടറി തന്നെ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചതെന്നാണ് സൂചന.
വ്യാഴാഴ്ച വൈകിട്ടോടെ പിണറായി കണ്ണൂരിലേക്ക് മടങ്ങും. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതടക്കമുള്ള തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടതെന്നാണ് വിവരം.
Related News:
സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയെ ചോദ്യംചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പിണറായി
Advertisement: