ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം ചട്ടഞ്ചാല്‍ പ്രമുഖനെ അപായപ്പെടുത്തിയുള്ള വീടുകവര്‍ച്ച
Oct 2, 2013, 12:59 IST
കുമ്പള: ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പോലീസിനെ വെട്ടിച്ചു സ്‌കോര്‍പിയോ കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം ചട്ടഞ്ചാലിലെ വ്യാപാര പ്രമുഖനെ അപായപ്പെടുത്തിയുള്ള വീടുകവര്‍ച്ചയാണെന്ന്
സൂചന. സ്‌കോര്‍പിയോ കാറില്‍ മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. എന്നാല്‍ കുമ്പളാ ടൗണില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് പട്രോളിംഗ് സംഘത്തിന്റെ കണ്ണില്‍പെട്ടതാണ് സംഘത്തിന്റെ കവര്‍ച്ചാ ലക്ഷ്യം പാളിപ്പോകാനിടയായത്.
കര്‍ണാടക രജിസ്‌ട്രേഷനുള്ള കറുത്ത സ്‌കോര്‍പിയോ കാര്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായി പോലീസ് കൈകാണിക്കുകയും ഇതിനിടയില്‍ വാഹനത്തില്‍ ഒളിപ്പിച്ചിരുന്ന മാരകായുധങ്ങള്‍ കാണുമെന്ന് മനസിലായ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ കൊടുവാള്‍ കമ്പിപ്പാര തുടങ്ങി 15 ഓളം മാരകായുധങ്ങള്‍ കണ്ടെത്തിയത്.
പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ക്വട്ടേഷന്‍ സംഘം വലയിലായതായാണ്
സൂചന. നാലംഗ സംഘമാണ് പോലീസ് പിടിയിലായത്. ഇവരില്‍ ബെല്‍ത്തങ്ങാടി സ്വദേശികളായ രണ്ടുപേരും ബംഗലൂരു, സലേശ്പുരം സ്വദേശികളും ഉള്‍പെടുന്നു. ഇവരെ ചോദ്യം ചെയ്ത പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
ചട്ടഞ്ചാലിലെ ഒരു പ്രമുഖ വ്യവസായിയുടെ വീട് കൊള്ളയടിക്കുക എന്ന ലക്ഷ്യവുമായാണ് സംഘം എത്തിയതെന്നാണ് കരുതുന്നത്. ഇയാളുടെ വീട്ടില്‍ 200 പവനിലേറെ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ളതായുള്ള വിവരത്തെ തുടര്‍ന്നാണ് മാരകായുധങ്ങളുമായി സംഘം മംഗലാപുരത്തും നിന്നും പുറപ്പെട്ടത്. കവര്‍ച്ച നടത്താനായി ആവശ്യമെങ്കില്‍ പ്രമുഖനെ അപായപ്പെടുത്താനും തയാറായാണ് സംഘമെത്തിയത്.
കവര്‍ച്ച നടത്തുന്നതിനായി 10 ദിവസം മുമ്പ് തന്നെ സംഘം വ്യാപാര പ്രമുഖന്റെ വീടും പരിസരവും സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു. പോലീസ് പിടിയിലായ സംഘം നിരവധി കേസുകളില്‍ പ്രതികളാണ്. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുറ്റവാളികളുടെ ഓപ്പറേഷന്‍ നടക്കാതെ പോയത്.
സഞ്ജയ് ദത്തിന് രണ്ടാഴ്ചത്തെ പരോള്‍

Keywords: Quotation, Kumbala, Vehicle, House-robbery, Police, Arrest, Karnataka, Chattanchal, Mangalore, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.