ഫണ്ട് അനുവദിച്ചിട്ടും മരാമത്ത് പ്രവൃത്തികള്‍ തുടങ്ങിയില്ലെങ്കില്‍ നടപടി: മന്ത്രി ഇബ്രാഹിംകുഞ്ഞ്
Oct 28, 2013, 17:07 IST
കാസര്‍കോട്: പൊതുമരാമത്ത് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തികള്‍ തുടങ്ങിയില്ലെങ്കില്‍ അതിനു കാരണക്കാര്ക്കായവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പ്രസ്താവിച്ചു.
ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മരാമത്ത് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനു ഫണ്ട് തടസമില്ല. എന്നാല്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ഫണ്ടും ലഭിച്ചിട്ടും പ്രവൃത്തികള്‍ തുടങ്ങാതിരിക്കുന്ന സംഭവങ്ങള്‍ ഉണ്ട്. ഉത്തരവാദികളായവര്‍ ഈ പ്രശ്നം പരിഹരിക്കണം.
കാസര്‍കോട്-ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നതായും രണ്ട് വര്‍ഷത്തിനു മുമ്പ് തന്നെ ഈ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നെല്ലിക്കുന്ന് കടപ്പുറം പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു.
ആറര കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ആരിക്കാടി-പുത്തിഗെ റോഡിന്റേയും 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള മംഗല്‍പ്പാടി-ബാഡൂര്‍ റോഡിന്റേയും പുനരുദ്ധാരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു. ഈ രണ്ട് റോഡുകളും ഇനിയും 5.5 കിലോമീറ്റര്‍ നീളത്തില്‍ പുനരുദ്ധരിക്കാന്‍ പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനു ഉടന്‍ തന്നെ ഭരണാനുമതി നല്‍കും.
ചടങ്ങില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉപ്പള കന്യാന റോഡ് ആധുനിക രീതിയില്‍ നിര്‍മിച്ചു മെക്കഡാം ടാറിംഗ് നടത്തുന്ന പ്രവൃത്തിക്ക് അടുത്ത മാസം തുടക്കും കുറിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഈ പദ്ധതിക്ക് 30 കോടി രൂപാ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ 42 വില്ലേജ് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ഇതില്‍ 35 എണ്ണത്തിനു തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ ഉദുമ-പിണറായി സ്പിന്നിംഗ് മില്‍ ചെയര്മാന് ഗോള്‍ഡന്‍ അബ്ദുള്‍ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Kasaragod, Kerala, Minister V.K Ibrahim Kunhi, Kerala, Road, Chandragiri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.