യുവാവിനെ വെട്ടിയ കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും പിഴയും
Oct 8, 2013, 18:59 IST
കാസര്‍കോട്: യുവാവിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു. കൊടക്കാട് വേങ്ങപ്പാറ തട്ടുമ്മലിലെ നങ്ങാരത്ത് ഹൗസില്‍ ഹമീദി (48)നെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്.
കൊടക്കാട് വേങ്ങപ്പാറയിലെ കെ. രാജേഷി (33) നെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം. പിഴ അടച്ചാല്‍ 5000 രൂപ പരാതിക്കാരനായ രാജേഷിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2012 മെയ് 23 നാണ് കേസിനാസ്പദമായ സംഭവം. രാത്രി അസമയത്ത് ഹമീദിന്റെ വീട്ടില്‍ ബഹളം കേട്ടപ്പോള്‍ പരിസരവാസിയായ രമേഷ് എത്തുകയും ബഹളം വെക്കുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് ഹമീദ് കത്തിവാള് എടുത്ത് രാജേഷിന്റെ ഇടതു കൈയ്യില്‍ വെട്ടിയത്. ചീമേനി പോലീസാണ് പ്രതിക്കെതിരെ കേസ് അന്വേഷിച്ചത്.
Keywords: Man, Case, Fine, Kasaragod, seriously, House, Left hand, Night, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: