കടയില്‍കയറി സ്ത്രീയുടെ മാലപൊട്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
Oct 18, 2013, 13:05 IST
കാസര്‍കോട്: കടയില്‍കയറി സ്ത്രീയുടെ കഴുത്തില്‍ നിന്ന് ഒന്നേമുക്കാല്‍ പവന്റെ മാല പൊട്ടിച്ച സംഭവത്തില്‍ ഒരാളെ ടൗണ്‍ അഡീഷണല്‍ എസ്.ഐ. അമ്പാടി അറസ്റ്റുചെയ്തു. മഞ്ചത്തടുക്ക അപ്പാട്ടുമെന്റിലെ താമസക്കാരനായ മുഹമ്മദ് സമീറി(28)നെയാണ് വെള്ളിയാഴ്ച അറസ്റ്റുചെയ്തത്.
15ന് ഉച്ചയ്ക്ക് കുഡ്‌ലുവില്‍ സ്റ്റേഷനറി കടനടത്തുന്ന പുളിക്കൂര്‍ ഭഗവതി നഗറിലെ പക്കീരന്റെ ഭാര്യ മാധവിയുടെ മാല കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മുഹിമാന്‍ എന്നയാളെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതായും പോലീസ് അറിയിച്ചു.
ഇവര്‍ സഞ്ചരിച്ച കെ.എല്‍. 14 ഡി. 7644 നമ്പര്‍ ടി.വി.എസ്. ബൈക്ക് ഒരു കുറ്റിക്കാട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബൈക്കില്‍ കടയിലെത്തിയ മുഹമ്മദ് സമീറും സുഹൃത്തും മാധവിയോട് സിഗററ്റ് ആവശ്യപ്പെടുകയും മാധവി സിഗററ്റ് എടുക്കുന്നതിനിടെ ഇവര്‍ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ച് ബൈക്കില്‍കയറി രക്ഷപ്പെടുകയുമായിരുന്നു. അതിനിടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സമീറിനെ പിടിച്ചുവെച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Keywords: Kasaragod, Theft, Man, Arrest, Police, Gold chain, Robbery, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: