മദ്യലഹരിയില്‍ മര്‍ദിച്ച ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് അടിച്ചു കൊന്നു: ഭാര്യ കസ്റ്റഡിയില്‍
Oct 19, 2013, 13:30 IST
രാജപുരം: മദ്യലഹരിയില്‍ എത്തി ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിനെ ഭാര്യ വിറക്‌കൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. രാജപുരം തുമ്പോളിയിലെ ഉണ്ണി എന്ന യശ്വന്ത് (30) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ യശ്വന്ത് ഭാര്യ പ്രസീതയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനം സഹിക്കാന്‍ കഴിയാതെ അടുക്കളയിലേക്കോടിയ പ്രസീത വിറക്‌കൊള്ളി കൊണ്ട് യശ്വന്തിന്റെ തലക്കടിക്കുകയായിരുന്നു. രാത്രി 7.30 മണിയോടെ തന്നെ ഈ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് യശ്വന്തിനെ അബോധാവസ്ഥയില്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജപുരം എസ്.ഐ സുബാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി യശ്വന്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
കൊലനടത്തിയ പ്രസീതയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയോടെ യശ്വന്തിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റമോര്‍ട്ടം നടത്തി.
കൊലനടന്ന വീട് പോലീസ് അടച്ചിട്ടിരിക്കുകയാണ്. കൊലക്കുപയോഗിച്ച വിറക് കൊള്ളിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടണ്ട്. കൊലയ്ക്ക് മറ്റു കാരണമൊന്നുമില്ലെന്ന് കേസന്വേഷിക്കുന്ന വെള്ളരികുണ്ട് സി.ഐ എ. അനില്‍ കുമാര്‍ അറിയിച്ചു. യശ്വന്ത് പ്രസീത ദമ്പതികള്‍ക്ക് നാലു വയസുള്ള അശ്വിന്‍ എന്ന മകനുണ്ട്.
Also Read:
മഅദനിയുടെ ജാമ്യാപേക്ഷ: മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക

Advertisement: