ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ മോഷണവും വ്യാപകമായി
Oct 11, 2013, 16:07 IST
കാസര്‍കോട്: ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ മോഷണവും വ്യാപകമായി. നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന നിരവധി ബൈക്കുകളിലെ ഹെല്‍മറ്റുകളാണ് ഓരോദിവസവും മോഷണം പോകുന്നത്. പോലീസില്‍ ഇത്തരം പരാതികള്‍ കാര്യമായി എത്തുന്നില്ല. പരാതി നല്കിയ ചിലര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനടപടികളും പോലീസ് സ്വീകരിക്കുന്നില്ല.
ഹെല്‍മെറ്റ് മോഷ്ടാക്കളെ പേടിച്ച് പലരും ഹെല്‍മെറ്റ് തലയില്‍ വെച്ച് കൊണ്ടും കയ്യില്‍ തൂക്കിയുമാണ് ഓരോ സ്ഥലത്തും ചെല്ലുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തും ബൈക്കുകളില്‍ നിന്നും ഹെല്‍മെറ്റ് മോഷ്ടിക്കുന്നത് പതിവാണ്. ഇതുകാരണം രോഗികളെ നോക്കാനെത്തുന്നവരും ഡോക്ടറെ കാണാനെത്തുന്നവരും ഹെല്‍മെറ്റുമായി തന്നെയാണ് ചെല്ലുന്നത്. ചിലര്‍ ബൈക്കിനോട് ചേര്‍ന്ന് ലോക്ക് ചെയ്ത് ഹെല്‍മെറ്റ് സൂക്ഷിക്കുന്നുണ്ടെങ്കിലും ലോക്ക് പൊട്ടിച്ചും ഹെല്‍മെറ്റ് മോഷ്ടിക്കുന്നുണ്ട്.
ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ ഇപ്പോള്‍ 1500 രൂപയാണ് ആര്.ടി.ഒ അധികൃതര്‍ പിഴയീടാക്കുന്നത്. കൈകാണിച്ചും നിര്‍ത്താതെ പോകുന്നവരുടെ വീട്ടിലേക്ക് 3300 രൂപ പിഴയടക്കാനുള്ള നോട്ടീസും എത്തുന്നുണ്ട്. ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മെറ്റ് തന്നെ ധരിക്കണമെന്ന് ആര്.ടി.ഒ അധികൃതര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഹെല്‍മെറ്റ് മോഷണവും വ്യാപകമായത്.
ചില സ്ഥാപനങ്ങളില്‍ ഹെല്‍മെറ്റ് മാറിപ്പോയി പകരം ഹെല്‍മെറ്റ് കൊണ്ടുപോകുന്നത് മറ്റൊരു പ്രശ്നമായി അവസാനിക്കുകയും ചെയ്യുന്നു. പുതിയ ബൈക്കുകള്‍ വില്ക്കുമ്പോള് ഹെല്‍മെറ്റും നിര്‍ബന്ധമായി ഒപ്പം നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
Keywords : Kasaragod, Robbery, Bike, Police, Case, Complaint, Kerala, Hospital, Helmet, Bike Riders, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഹെല്‍മെറ്റ് മോഷ്ടാക്കളെ പേടിച്ച് പലരും ഹെല്‍മെറ്റ് തലയില്‍ വെച്ച് കൊണ്ടും കയ്യില്‍ തൂക്കിയുമാണ് ഓരോ സ്ഥലത്തും ചെല്ലുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തും ബൈക്കുകളില്‍ നിന്നും ഹെല്‍മെറ്റ് മോഷ്ടിക്കുന്നത് പതിവാണ്. ഇതുകാരണം രോഗികളെ നോക്കാനെത്തുന്നവരും ഡോക്ടറെ കാണാനെത്തുന്നവരും ഹെല്‍മെറ്റുമായി തന്നെയാണ് ചെല്ലുന്നത്. ചിലര്‍ ബൈക്കിനോട് ചേര്‍ന്ന് ലോക്ക് ചെയ്ത് ഹെല്‍മെറ്റ് സൂക്ഷിക്കുന്നുണ്ടെങ്കിലും ലോക്ക് പൊട്ടിച്ചും ഹെല്‍മെറ്റ് മോഷ്ടിക്കുന്നുണ്ട്.
ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ ഇപ്പോള്‍ 1500 രൂപയാണ് ആര്.ടി.ഒ അധികൃതര്‍ പിഴയീടാക്കുന്നത്. കൈകാണിച്ചും നിര്‍ത്താതെ പോകുന്നവരുടെ വീട്ടിലേക്ക് 3300 രൂപ പിഴയടക്കാനുള്ള നോട്ടീസും എത്തുന്നുണ്ട്. ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മെറ്റ് തന്നെ ധരിക്കണമെന്ന് ആര്.ടി.ഒ അധികൃതര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഹെല്‍മെറ്റ് മോഷണവും വ്യാപകമായത്.
ചില സ്ഥാപനങ്ങളില്‍ ഹെല്‍മെറ്റ് മാറിപ്പോയി പകരം ഹെല്‍മെറ്റ് കൊണ്ടുപോകുന്നത് മറ്റൊരു പ്രശ്നമായി അവസാനിക്കുകയും ചെയ്യുന്നു. പുതിയ ബൈക്കുകള്‍ വില്ക്കുമ്പോള് ഹെല്‍മെറ്റും നിര്‍ബന്ധമായി ഒപ്പം നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
Also Read:
മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസിലെ പ്രതി എത്തിയ ഫോട്ടോ മാറ്റിയത് വിവാദമായി
Advertisement: