city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് മന്ത്രി കെ. ബാബു തറക്കല്ലിട്ടു

കാസര്‍കോട്: കാസര്‍കോട്ട് നിര്‍മിക്കുന്ന ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം ഉത്സവാന്തരീക്ഷത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ മത്സ്യമാര്‍ക്കറ്റ് പരിസരത്ത് നടന്ന ചടങ്ങിലായിരുന്നു ശിലാസ്ഥാപനം. രണ്ടരക്കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന മാര്‍ക്കറ്റിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും നിര്‍മാണ പ്രവര്‍ത്തികള്‍ 10 ദിവസത്തിനകം ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ മത്സ്യമാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവിലുള്ള അസൗകര്യങ്ങള്‍ മാറിക്കിട്ടും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ശുചിത്വമുള്ള ആധുനിക മത്സ്യമാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പെടുത്തിയിട്ടുള്ള പദ്ധതികളില്‍ ഒന്നാണ് കാസര്‍കോട്ടേത്.

ടോയ്‌ലറ്റുകള്‍, മഴവെള്ള സംഭരണി, കുടിവെള്ള സജ്ജീകരണം, വൈദ്യുതീകരണം, വാഹന പാര്‍ക്കിംഗ് ഏരിയ, ചില്ലറവില്‍പന കൗണ്ടറുകള്‍ വഴി മത്സ്യം മുറിച്ച് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ കട്ടിംഗ് ഡ്രസിംഗ് ടേബിള്‍, ഫ്രീസര്‍, വേസ്റ്റ് കളക്ഷന്‍ ട്രേ എന്നിവയും മാര്‍ക്കറ്റിനോടനുബന്ധിച്ച് ഉണ്ടാകും.
ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് മന്ത്രി കെ. ബാബു തറക്കല്ലിട്ടു

ഉദ്ഘാടനചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡോ. കെ. അമ്പാടി റിപോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറാ സത്താര്‍, യു.എസ്. ബാലന്‍, എ. അബ്ദുര്‍ റഹിമാന്‍, അബ്ബാസ് ബീഗം, ഇ. അബ്ദുര്‍ റഹിമാന്‍ കുഞ്ഞ്, ജി. നാരായണന്‍, ആഇശത്ത് റുമൈസ, സൈഫുന്നിസാ ഹനീഫ്, ഫൗസിയ റഷീദ്, ആര്‍. ഗംഗാധരന്‍, എ.എം. കടവത്ത്, എസ്. ഉദയകുമാര്‍, വി. രാജന്‍, പി. മാധവന്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, എസ്.കെ. തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. പത്മനാഭന്‍ സ്വാഗതം പറഞ്ഞു.
ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് മന്ത്രി കെ. ബാബു തറക്കല്ലിട്ടു

ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് മന്ത്രി കെ. ബാബു തറക്കല്ലിട്ടു

Also read:
ബംഗ്ലാദേശില്‍ ദുര്‍ഗ പൂജ വിഗ്രഹങ്ങള്‍ കത്തിച്ചു

Keywords: Kasaragod, Fish Market, Minister K. Babu, N.A. Nellikunnu MLA, Kerala, Fish-market, inauguration, Minister, Foundation stone laid for Kasaragod fish market, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia