മുളിയാറിലെ ഹോട്ടലുകളില്‍ നിന്നും പഴയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
Oct 29, 2013, 18:50 IST
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം, പൊവ്വല്‍, ഇരിയണ്ണി, കാനത്തൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍,ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ ആറുമണി മുതലാണ് റെയ്ഡ് നടത്തിയത്.
പഴകിയ പൊറോട്ട, ചപ്പാത്തി, മീന്‍കറി, ഇറച്ചിക്കറി, നെയ്‌ച്ചോര്‍, ദോശ, പഫ്‌സ്, ബേക്കറി ഉല്‍പന്നങ്ങള്‍, എണ്ണ, അച്ചാറ്, തൈര് എന്നീ സാധനങ്ങളാണ് അധികൃതര്‍ റെയ്ഡില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. കട ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കി.
റെയ്ഡിന് മുളിയാര്‍ സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.സി.മുഹമ്മദലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.ബി.ജോഷി, ടി.പി.ഭാസ്‌ക്കരന്‍, അരുണ്‍ശേഖര്‍, എ.വിജയന്‍, ഇ.എം.രവീന്ദ്രന്‍, സഞ്ജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഴകിയ പൊറോട്ട, ചപ്പാത്തി, മീന്‍കറി, ഇറച്ചിക്കറി, നെയ്‌ച്ചോര്‍, ദോശ, പഫ്‌സ്, ബേക്കറി ഉല്‍പന്നങ്ങള്‍, എണ്ണ, അച്ചാറ്, തൈര് എന്നീ സാധനങ്ങളാണ് അധികൃതര്‍ റെയ്ഡില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. കട ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കി.
File Photo |
Also Read:
കണ്ണൂര്‍ സംഭവം: വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് ആഭ്യന്തരമന്ത്രി
Keywords: Food safety officials raid hotels, shops, Bakery, Muliyar, Hotel, Food, seized, Bovikanam, Health-Department, Doctor, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: