കന്നുകാലികളെ കടത്തുകയായിരുന്ന ലോറി തടഞ്ഞുനിര്‍ത്തി, 5 പേരെ മര്‍ദിച്ചു; ഒരാളുടെ നില ഗുരുതരം
Oct 9, 2013, 23:44 IST
മംഗലാപുരം: കന്നുകാലികളുമായി ലോറിയില്‍ പോവുകയായിരുന്ന അഞ്ചംഗ സംഘത്തെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ കുടുപ്പു ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അബ്ദുല്‍ റഹ് മാന്‍, സമീര്‍, ഹനീഫ് എന്നിവര്‍ക്കും മറ്റു രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ വെന്റ്‌ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരും മംഗലാപുരം സ്വദേശികളെന്നാണ് സൂചന.
കന്നുകാലികളെ കയറ്റി പോവുകയായിരുന്ന ലോറി ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം മറ്റൊരു വാഹനത്തില്‍ ലോറിയെ പിന്തുടര്‍ന്നു. അമിതവേഗതയില്‍ പോയ ലോറി പിന്നീട് കുഡുപ്പു കട്ടെയ്ക്ക് സമീപം നിയന്ത്രണം വിട്ട് റോഡരികില്‍ മറിഞ്ഞു. ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചോദ്യം ചെയ്യാനെത്തിയ സംഘം ലോറി പശിധോധിച്ചപ്പോഴാണ് പശുക്കളെയും പോത്തിനെയും കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവരെ വലിച്ചഴച്ചു കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. ടയര്‍ ട്യൂബുകള്‍കൊണ്ടും മറ്റും മറച്ചായിരുന്നു പശുക്കളെ കടത്തിയിരുന്നതെന്ന് ഇവര്‍ പറഞ്ഞു. 20 ഓളം പശുക്കളെ ലോറിയില്‍ നിന്നും കണ്ടെത്തി. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കടത്തുകയായിരുന്നു പശുക്കളെന്നാണ് വിവരം.
ഉഡുപ്പി രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. കങ്കനാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അഞ്ചംഗ സംഘത്തെ മര്‍ദിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബജ്‌റംഗ്ദള്‍ നിയമം കയ്യിലെടുക്കുകയാണെന്ന് മുന്‍ മേയര്‍ അഷ്‌റഫ് പറഞ്ഞു. അനധികൃതമായി പശുക്കളെയും മറ്റും കടത്തുന്നത് കണ്ടെത്തുകയാണെങ്കില്‍ പോലീസില്‍ വിവരമറിയിക്കുകയാണ് വേണ്ടതെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Keywords : Mangalore, National, Lorry, Natives, Injured, hospital, Police, Bike, Accident, Five persons, Allegedly, Transporting, Cattle, Wednesday, October 9, Locals, beaten up, Incident, Kudupu Temple, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.