ഗൈനക്കോളജിസ്റ്റിനെതിരെ വാട്ട്‌സ്അപ്പില്‍ പ്രചരണം: 3 യുവതികളടക്കം 5 പേര്‍ അറസ്റ്റില്‍
Oct 15, 2013, 23:32 IST
കാസര്‍കോട്: ഗൈനക്കോളജിസ്റ്റിനെതിരെ വാട്ട്‌സ്അപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ 17 ഉം 18 ഉം വയസ് പ്രായമുള്ള മൂന്നു യുവതികളേയും രണ്ട് യുവാക്കളേയും കാസര്‍കോട് സി.ഐ കെ പ്രേംസദന്‍ അറസ്റ്റ് ചെയ്തു.
മറ്റൊരു പ്രതിയായ 18 കാരിയെ പോലീസ് തിരയുകയാണ്. അപകീര്‍ത്തികരമായ പ്രചരണം ഷെയര്‍ചെയ്ത ഏതാനും പേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കാവുന്ന കേസാണിത്.
കാസര്‍കോട് ടൗണിലെ ജനാര്‍ദന ആശുപത്രിയിലെ ഗൈനക്കോളജ്‌സിറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രചരണം. അറസ്റ്റിലായവര്‍ അരമങ്ങാനം, ഉദുമ, പാക്യാര, തുരുത്തി, ചെട്ടുംകുഴി സ്വദേശികളാണെന്ന് പോലീസ് വെളിപ്പെടുത്തി.
Also Read:
ജസീറക്ക് തീവ്രവാദ സഹായമെന്ന മന്ത്രിയുടെ ആരോപണം വിവാദമാകുന്നു
Keyword: Whatsapp, Fake news, Lady, Man, Arrested, Kasaragod, Gynecologist, C.I K Prem Sadan, Searching, Share, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: