ദുബൈയില്‍ ഫ്ലാറ്റിന് തീപിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
Oct 1, 2013, 16:57 IST
ദുബൈ: ദുബൈയില്‍ ഫ്ലാറ്റിന് തീപിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. ദേരയിലെ ഫ്ലാറ്റിനു തീപിടിച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് കടപ്പുറം ഹദ്ദാദ് പള്ളിക്കു സമീപത്തെ പ്രേമാനന്ദന്റെ മകന്‍ കുട്ടന്‍ എന്ന പ്രജിത് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കു 2.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നായിഫ് ഫ്രിജ് മുറാറിലെ സണ്‍റൈസ് സൂപ്പര്‍ മാര്‍ക്കറ്റിനു പിറകിലുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ ഫ്ലാറ്റിനാണ് തീപിടിച്ചത്. ജബല്‍ അലിയിലെ അല്‍ ഷായ ഗ്രൂപ്പ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ ഡിസൈനറായിരുന്നു പ്രജിത്. രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റില്‍ ഉറങ്ങാന്‍ കിടന്നാതായിരുന്നു.
ഈ സമയം ഫ്ലാറ്റില്‍ ഒന്നിച്ച് താമസിക്കുന്നവര്‍ ജോലിക്കു പോയിരുന്നു. ഉച്ചയ്ക്കു ശേഷം ഫ്ലാറ്റില്‍ നിന്നും പുക ഉയരുന്നതു കണ്ടു പരിസരവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസും സിവില്‍ ഡിഫന്‍സും തീയണച്ചെങ്കിലും പ്രജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മൂന്നു മാസം മുമ്പ് ദുബൈയിലെത്തിയ പ്രജിത് അവിവാഹിതനാണ്. മുല്ലയാണ് മാതാവ്. ഏക സഹോദരി പ്രജിത. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Also Read:
പന്തുകളി തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥിക്കും മാതാവിനും മര്‍ദനം
Keywords: Fashion designer, Prajith, Flat, Firing, Dubai, Kanhangad, Natives, Death, Police, Deadbody, Obituary,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Prajith |