പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് റിഷാദിന്റെ വീട്ടുകാര്‍
Oct 21, 2013, 20:30 IST
കാസര്‍കോട്: കാസര്‍കോട്ടെ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല്ലപ്പട്ട ചൂരി ബട്ടംപാറയിലെ റിഷാദി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് റിഷാദിന്റെ വീട്ടുകാര്‍ അറിയിച്ചു.
അപ്പീല്‍ നല്‍കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് ഈതീരുമാനമെന്നും ബന്ധുക്കള്‍ അറിയിച്ചു. കോടതി വിധി നിരാശാജനകമാണെന്നും നിയമത്തില്‍ വിശ്വാസം കുറയാന്‍ വിധി ഇടയാക്കിയിട്ടുണ്ടെന്നും റിഷാദിന്റെ സഹോദരന്‍ യൂസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പോലീസ് കൃത്യമായ അന്വേഷണം നടത്തുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ഒരു പ്രതി പോലും കൂറു മാറാതെ മൊഴിനല്‍കുകയും ചെയ്തിട്ടും പ്രതികളെ വെറുതെ വിട്ടതിന്റെ കാരണം തങ്ങള്‍ക്കറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദൃക്‌സാക്ഷികളുള്‍പ്പെടെ ഒന്നും രണ്ടും 13 ഉം 14 ഉം സാക്ഷികള്‍ കൃത്യമായ മൊഴിയാണ് നല്‍കിയത്. സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അടക്കമുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് വീട്ടുകാര്‍ പറഞ്ഞു.
വിധി കേള്‍ക്കാന്‍ മാതാപിതാക്കള്‍ കോടതിയില്‍ പോയിരുന്നില്ല. സഹോദരങ്ങള്‍ മാത്രമാണ് പോയത്. 1980 ന് ശേഷം കാസര്‍കോട്ട് നടന്ന ഒരു വര്‍ഗിയ കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മരിച്ച റിഷാദിന്റെ സഹോദരന്‍ യൂസഫ് പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാതിരിക്കാന്‍ കഴിയാത്തതാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നും യൂസഫ് ചൂണ്ടികാട്ടി.
കാസര്‍കോട്ട് നടക്കുന്ന ഇത്തരം കൊലപാതകങ്ങള്‍ക്കു പിന്നില്‍ കുറ്റവാളികളായ പത്തോളം ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യൂസുഫ് വ്യക്തമാക്കി. റിഷാദിനെ കൊലപ്പെടുത്തിയവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
നിരപരാധിയായ റിഷാദിനെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങള്‍ എന്താണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. റിഷാദിനെ കൊലപ്പെടുത്തിയതിന് തലേദിവസം നുള്ളിപാടിയില്‍ ഒരു ബി.എം.എസ്. പ്രവര്‍ത്തകനെ ആരോ അക്രമിച്ചിരുന്നു. ഇതിന് എതിര്‍ ഭാഗത്തുള്ള ഒരാളെ അപായപ്പെടുത്തുക എന്നതായിരുന്നു കൊലയാളികളുടെ ഉദ്ദേശ്യം.
കാഞ്ഞങ്ങാട്ടെ വസ്ത്രാലയത്തിലെ സെയില്‍സ്മാനായ റിഷാദ് ജോലികാഴിഞ്ഞ് രാത്രി സുഹൃത്തിനൊപ്പം ടൗണില്‍നിന്നും ബൈക്കില്‍ പോകുമ്പോഴാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ എവിടെയാണ് പിഴച്ചെതെന്ന് അറിയില്ല. പോലീസ് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇപ്പോഴത്തേ സാഹചര്യത്തില്‍ അതിന് സാധിക്കാത്ത സ്ഥിതിയാണ്. കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ കഴിയാത്തകാലത്തോളം ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ അധികൃതര്‍ക്ക് കഴിയുമോയെന്ന് വീട്ടുകാര്‍ ചോദിച്ചു. റിഷാദിന്റെ മരണത്തിന് ശേഷം പിതാവ് ശാരീരികമായും മാനസീകമായും തളര്‍ന്നനിലയിലാണ്.
വീട്ടില്‍ തന്നെ ചെടികളെ പരിപാലിച്ചും മറ്റും കഴിയുകയാണ് പിതാവ് മുഹമ്മദ്. കോടതി പ്രതികള്‍ക്ക് ശിക്ഷനല്‍കുമെന്നാണ് മകന്റെ മരണത്തില്‍ ദു:ഖം മാറാത്ത മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. പ്രതികളെ വെറുതെ വിട്ടകാര്യം അറിഞ്ഞപ്പോള്‍ അവരുടെ തളര്‍ച്ച ഇരട്ടിയായി.
അപ്പീല്‍ നല്‍കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് ഈതീരുമാനമെന്നും ബന്ധുക്കള്‍ അറിയിച്ചു. കോടതി വിധി നിരാശാജനകമാണെന്നും നിയമത്തില്‍ വിശ്വാസം കുറയാന്‍ വിധി ഇടയാക്കിയിട്ടുണ്ടെന്നും റിഷാദിന്റെ സഹോദരന്‍ യൂസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പോലീസ് കൃത്യമായ അന്വേഷണം നടത്തുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ഒരു പ്രതി പോലും കൂറു മാറാതെ മൊഴിനല്‍കുകയും ചെയ്തിട്ടും പ്രതികളെ വെറുതെ വിട്ടതിന്റെ കാരണം തങ്ങള്‍ക്കറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദൃക്‌സാക്ഷികളുള്‍പ്പെടെ ഒന്നും രണ്ടും 13 ഉം 14 ഉം സാക്ഷികള്‍ കൃത്യമായ മൊഴിയാണ് നല്‍കിയത്. സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അടക്കമുണ്ടായിട്ടും പ്രതികളെ ശിക്ഷിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് വീട്ടുകാര്‍ പറഞ്ഞു.
വിധി കേള്‍ക്കാന്‍ മാതാപിതാക്കള്‍ കോടതിയില്‍ പോയിരുന്നില്ല. സഹോദരങ്ങള്‍ മാത്രമാണ് പോയത്. 1980 ന് ശേഷം കാസര്‍കോട്ട് നടന്ന ഒരു വര്‍ഗിയ കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മരിച്ച റിഷാദിന്റെ സഹോദരന്‍ യൂസഫ് പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാതിരിക്കാന്‍ കഴിയാത്തതാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നും യൂസഫ് ചൂണ്ടികാട്ടി.
കാസര്‍കോട്ട് നടക്കുന്ന ഇത്തരം കൊലപാതകങ്ങള്‍ക്കു പിന്നില്‍ കുറ്റവാളികളായ പത്തോളം ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യൂസുഫ് വ്യക്തമാക്കി. റിഷാദിനെ കൊലപ്പെടുത്തിയവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
നിരപരാധിയായ റിഷാദിനെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങള്‍ എന്താണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. റിഷാദിനെ കൊലപ്പെടുത്തിയതിന് തലേദിവസം നുള്ളിപാടിയില്‍ ഒരു ബി.എം.എസ്. പ്രവര്‍ത്തകനെ ആരോ അക്രമിച്ചിരുന്നു. ഇതിന് എതിര്‍ ഭാഗത്തുള്ള ഒരാളെ അപായപ്പെടുത്തുക എന്നതായിരുന്നു കൊലയാളികളുടെ ഉദ്ദേശ്യം.
Rishad |
വീട്ടില്‍ തന്നെ ചെടികളെ പരിപാലിച്ചും മറ്റും കഴിയുകയാണ് പിതാവ് മുഹമ്മദ്. കോടതി പ്രതികള്‍ക്ക് ശിക്ഷനല്‍കുമെന്നാണ് മകന്റെ മരണത്തില്‍ ദു:ഖം മാറാത്ത മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. പ്രതികളെ വെറുതെ വിട്ടകാര്യം അറിഞ്ഞപ്പോള്‍ അവരുടെ തളര്‍ച്ച ഇരട്ടിയായി.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.