പാചകവാതകം: ഉപഭോക്താക്കള്‍ക്ക് ഇനി തൂക്കം പരിശോധിക്കാം
Oct 29, 2013, 23:00 IST
ഗാര്‍ഹിക ആവശ്യത്തിനായി നല്‍കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2 കിലോഗ്രാം ഉണ്ടായിരിക്കണം. ഇത്ര തൂക്കം ഇല്ലെങ്കില്‍ സിലിണ്ടര്‍ തിരിച്ചു നല്‍കാം. ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വില കാണിച്ചു കൊണ്ടുളള രശീതി നിര്‍ബന്ധമായും നല്‍കണം. അംഗണ്‍വാടികളില്‍ സബ്‌സിഡി നിരക്കില്‍ പാചകവാതകം ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പാചകവാതകം വിതരണം ചെയ്യുന്നതിനാല്‍ അംഗണ്‍വാടി, അനാഥാലയങ്ങള്‍ എന്നിവയക്ക് ഗ്യാസ് അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടതാണ്.
പാചകവാതകം സംബന്ധിച്ചു ഉപഭോക്താക്കളുടെ ദൈനംദിന പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിക്കണമെന്ന് ഉപഭോക്താക്കള്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ പരാതികള്‍ സപ്ലൈ ഓഫീസര്‍മാരെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. മഞ്ചേശ്വരം ഭാഗത്ത് ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളെ ചെക്ക് പോസ്റ്റുകളില്‍ മണിക്കൂറുകളോളം പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് ഗ്യാസ് വിതരണക്കാര്‍ ആവശ്യപ്പെട്ടു. ചില ഗ്യാസ് വിതരണക്കാര്‍ 48 മണിക്കൂറിനകം ഗ്യാസ് വിതരണം ചെയ്യുമെന്ന് സന്ദേശം അയക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനകം ഗ്യാസ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ടായി.
ഓപ്പണ്‍ ഫോറത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം കെ വേലായുധന്‍, താലൂക്ക് സപ്ലൈ ഓഫീര്‍മാരായ കെ ആര്‍ ഷംസുദ്ദീന്‍, എം വി രാമകൃഷ്ണന്‍, വിവിധ ഗ്യാസ് ഏജന്‍സികളുടെ പ്രതിനിധികള്‍, ഗ്യാസ് വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Also Read: മന്‍ മോഹന്‍ സിംഗും നരേന്ദ്രമോഡിയും ഒരു വേദിയില്‍
Keywords : Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: