city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 29ന് ജില്ലയില്‍; ലഭിച്ചത് 6,908 അപേക്ഷകള്‍

കാസര്‍കോട്: ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 29 ന് നടക്കും. പരിപാടിയിലേക്ക് 6,908 അപേക്ഷകളാണ് ലഭിച്ചിട്ടുളളത്. ഇതില്‍ 6,234 അപേക്ഷകളുടെ മറുപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാകലക്ടര്‍ക്ക് സമര്‍പിച്ചു. ബാക്കിയുളള 674 പരാതികളുടെ മറുപടി നവംബര്‍ ഏഴിനകം സമര്‍പിക്കും.

നവംബര്‍ 15ന് കലക്ടറേറ്റില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന്  വിവിധ അപേക്ഷകളില്‍ തീരുമാനമെടുക്കും.  എല്ലാ വകുപ്പുകളുടേയും  ജില്ലാ ഓഫീസര്‍മാര്‍ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ അംഗങ്ങളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  സമര്‍പിച്ച റിപോര്‍ട്ടുകളും ശുപാര്‍ശകളും  സഹിതം പരിശോധിച്ച് തീര്‍പ് കല്‍പിക്കും.  ഈ കമ്മിറ്റി തീരുമാനിക്കുന്ന അപേക്ഷകരെ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വിളിക്കും.

15ന്   സ്‌ക്രീന്‍ കമ്മിറ്റിക്ക് ശേഷം മുഖ്യമന്ത്രിയോ മന്ത്രി സഭയോ  തീരുമാനമെടുക്കേണ്ട വിഷയങ്ങളിലും നയപരമായ തീരുമാനങ്ങള്‍ ആവശ്യമായ വിഷയങ്ങളിലും മുഖ്യമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും.  റവന്യു, ജില്ലാ സപ്ലൈ ഓഫീസര്‍, ദാരിദ്ര്യ ലഘൂകരണ വകുപ്പ്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നിവിടങ്ങളില്‍ തീരുമാനമെടുക്കേണ്ട  അപേക്ഷകളാണ് കൂടുതല്‍ ലഭിച്ചത്.

ദാരിദ്ര്യ ലഘൂകരണ വിഭാഗം തീരുമാനമെടുക്കേണ്ട 2,846 അപേക്ഷകളാണ് സമര്‍പിച്ചത്. ബി.പി.എല്‍  പട്ടികയില്‍ ഉള്‍പെടുത്തുന്നതിനുളള  അപേക്ഷകളാണ് ഇവയിലേറെയും.  ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് 1,123 അപേക്ഷകളാണ് ലഭിച്ചത്.  കാസര്‍കോട് തഹസില്‍ദാര്‍ക്ക് 1,068 ഉം ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് 1,163 ഉം അപേക്ഷകള്‍ ലഭിച്ചു.  ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) 206, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) 234 ഉം, എ.ഡി. എമ്മിന് 52 ഉം  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുക്കേണ്ട 6,931 ലീഡ് ബാങ്ക് മാനേജര്‍ക്ക്  221  സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് 190, എംപ്ലോയിമെന്റ് ഓഫീസര്‍ക്ക് 120 ഉം വൈദ്യുതി ബോര്‍ഡ് തീര്‍പ്പ് കല്‍പിക്കേണ്ട 100,  പൊതു വിദ്യാഭ്യാസ വകുപ്പിന് 82 ഉം  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) 51 ഉം  അപേക്ഷകളും ലഭിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 29ന് ജില്ലയില്‍; ലഭിച്ചത് 6,908 അപേക്ഷകള്‍

നഗരസഭാ സെക്രട്ടറി തീര്‍പ് കല്‍പിക്കാന്‍ കാഞ്ഞങ്ങാട് 42 ഉം കാസര്‍കോട്  43 ഉം നീലേശ്വരത്ത് ഒമ്പതും  അപേക്ഷകള്‍ ലഭിച്ചു. വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍ തീര്‍പ് കല്‍പിക്കേണ്ട 83 ഉം എന്‍.പി.ആര്‍.പി.ഡി പ്രോജക്ട് കോര്‍ഡിനേറ്റര്‍ക്ക് 50 ഉം  പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തില്‍ 73 ഉം സാമൂഹ്യ നീതി വകുപ്പില്‍ 83 ഉം അപേക്ഷകളാണ് തീര്‍പാക്കാന്‍ ലഭിച്ചത്. പട്ടികവര്‍ഗ വികസന വിഭാഗത്തില്‍ 32 പട്ടികജാതി വകുപ്പില്‍ 27 ഉം അപേക്ഷകള്‍ ലഭിച്ചു. മറ്റു വകുപ്പുകളില്‍ 30 താഴെ അപേക്ഷകളാണ് ലഭിച്ചത്.

കലക്ടറേറ്റില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി അവലോകന യോഗത്തില്‍ എ.ഡി.എം. എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി കലക്ടര്‍ പി.കെ സുധീര്‍ ബാബു, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ് മോഹന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords : Kasaragod, Oommen Chandy, Collectorate, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia