ഗൈനക്കോളജിസ്റ്റിനെതിരെ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രചരണം; 6 പേരെ തിരിച്ചറിഞ്ഞു
Oct 12, 2013, 11:30 IST
കാസര്‍കോട്: കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിലും വാട്ട്സ്അപ്പിലും വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
ബാങ്ക് റോഡിലെ ജനാര്‍ദന മെറ്റേര്‍ണിറ്റി ആശുപത്രിയിലെ ഡോ. കെ.പി. സൂരജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സൂരജിന്റെ ഭാര്യയും ഇതേ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ക്കെതിരെ സെപ്റ്റംബര്‍ 29ന് മുമ്പുള്ള തീയ്യതികളില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് കേസ്.
യുവതികളെ അനുമതി കൂടാതെ വന്ധീകരണശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നുവെന്നായിരുന്നു പ്രചരണം. ഇതിന് പിന്നില്‍ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Also read:
മലാലയ്ക്ക് നൊബേല്‍ കിട്ടാത്തതില്‍ അതിയായ സന്തോഷമെന്ന് പാക് താലിബാന്
Keywords: Facebook, Whatsapp, Police, Case, Doctor, Gynecologist, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.