അഡ്യനടുക്ക പെണ്‍കുട്ടിയെ അമ്മാവനും പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍
Oct 5, 2013, 10:45 IST
കുമ്പള: ബദിയഡുക്ക അഡ്യനടുക്ക സ്വദേശിനിയായ 19 കാരിയെ പീഡിപ്പിച്ചവരില്‍ പെണ്‍കുട്ടിയുടെ അമ്മാവനും ഉള്‍പെട്ടതായി പുറത്തുവന്നു. പെണ്‍കുട്ടിയുടെ അമ്മാവന് കുമ്പള അംഗടിമുഗറിലെ റസാഖിനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കാസര്‍കോട് ടൗണ്‍ വനിതാ എസ്.ഐ സുധ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്തപ്പോഴാണ് മാതൃ സഹോദരന് റസാഖും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് കേസ് അന്വേഷണം കുമ്പള സി.ഐ സിബി തോമസ് ഏറ്റെടുത്തിട്ടുണ്ട്.
അഞ്ച് കേസുകളാണ് കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസ് അന്വേഷണത്തിനായി കുമ്പള പോലീസിനും ഒരു കേസ് ബദിയഡുക്ക പോലീസിനും കൈമാറി. ഉമ്മൂമ്മയുടെ വീട്ടില്‍ വെച്ചാണ് തന്നെ അമ്മാവന് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പെണ്‍കുട്ടിയെ അവശനിലയില്‍ പോലീസ് കണ്ടെത്തിയത്. പിന്നീട് പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് കൂടുതല്‍ പീഡന കഥകള്‍ പുറത്തുവന്നത്. പെണ്‍കുട്ടി ഇപ്പോഴും പരവനടുക്കം മഹിളാ മന്ദിരത്തില്‍ തന്നെയാണ് കഴിയുന്നത്.
Keywords : Kasaragod, Kumbala, Molestation, Kerala, Police, Case, Complaint, Badiyadkka, Investigation, Town Police, Uncle, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കാസര്‍കോട് ടൗണ്‍ വനിതാ എസ്.ഐ സുധ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്തപ്പോഴാണ് മാതൃ സഹോദരന് റസാഖും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് കേസ് അന്വേഷണം കുമ്പള സി.ഐ സിബി തോമസ് ഏറ്റെടുത്തിട്ടുണ്ട്.
അഞ്ച് കേസുകളാണ് കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസ് അന്വേഷണത്തിനായി കുമ്പള പോലീസിനും ഒരു കേസ് ബദിയഡുക്ക പോലീസിനും കൈമാറി. ഉമ്മൂമ്മയുടെ വീട്ടില്‍ വെച്ചാണ് തന്നെ അമ്മാവന് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പെണ്‍കുട്ടിയെ അവശനിലയില്‍ പോലീസ് കണ്ടെത്തിയത്. പിന്നീട് പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് കൂടുതല്‍ പീഡന കഥകള്‍ പുറത്തുവന്നത്. പെണ്‍കുട്ടി ഇപ്പോഴും പരവനടുക്കം മഹിളാ മന്ദിരത്തില്‍ തന്നെയാണ് കഴിയുന്നത്.
Also Read:
4 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്ന യുവതിക്ക് 15 വര്‍ഷം തടവ്
Related News:
അഡ്യനടുക്കം പെണ്‍കുട്ടിയുടെ കൂടുതല്‍ പീഡന കഥകള്‍ പുറത്തുവന്നു; 5 കേസ് രജിസ്റ്റര്‍ ചെയ്തു