ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ വീണ്ടും അപകടം; ലോറിയിടിച്ച് 2 ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്
Oct 2, 2013, 22:00 IST
ചെര്‍ക്കള: ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ വീണ്ടും അപകടം. ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഉക്കിലംപാടിയിലെ കണ്ണന്‍ (60), ബാലന്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി8.30 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ചട്ടഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എല്‍ 5775 നമ്പര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഇവിടെ അപകടം തുടര്‍ക്കഥയായി മാറുകയാണ്. ഇതിനകം തന്നെ പത്തോളം വലിയ അപകടങ്ങള്‍ നടന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മീന്‍ ലോറി മറിഞ്ഞ അതേ സ്ഥലത്തുതന്നെയാണ് വൈകിട്ടും അപകടം സംഭവിച്ചത്. മീന്‍ ലോറികള്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് റോഡിലും പരിസരങ്ങളിലും ദുര്‍ഗന്ധം രൂക്ഷമായി. ഇന്റര്‍ലോക്ക് ചെയ്ത ഭാഗങ്ങളില്‍ മീന്‍ വെള്ളം ഒഴുകി മഴവെള്ളത്തില്‍ പരന്നത് വാഹനങ്ങള്‍ തെന്നിപ്പോയി അപകടത്തിനിടയാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പോലീസ് മുന്നറിപ്പു ബോര്‍ഡും ഹമ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനാപകടങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകുന്നില്ല.
Also Read:
പാക്കിസ്ഥാനില്‍ ഓഫീസ് തുറക്കാന്‍ താലിബാനെ അനുവദിക്കണം: ഇമ്രാന്‍ ഖാന്‍
Keywords: Cherkala, Chattanchal, Bike-Accident, Injured, Hospital, Kasaragod, Fish Lorry, Police, Vehicle, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.