അഡ്യനടുക്കം പെണ്‍കുട്ടിയുടെ കൂടുതല്‍ പീഡന കഥകള്‍ പുറത്തുവന്നു; 5 കേസ് രജിസ്റ്റര്‍ ചെയ്തു
Oct 4, 2013, 11:27 IST
കാസര്‍കോട്: യുവതിയെ പല സന്ദര്‍ഭങ്ങളിലായി പീഡിപ്പിച്ചതിന് പോലീസ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അഡ്യനടുക്കയിലെ 19 കാരിയാണ് പീഡനത്തിനിരയായത്. മാര്‍ച്ച് 25 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവശനിലയില്‍ കണ്ട യുവതിയെ പോലീസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പരവനടുക്കത്തെ മഹിളാ മന്ദിരത്തില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുക്കലിലാണ് പീഡന പരമ്പരകളുടെ കഥ വെളിച്ചത്തുവന്നത്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാണപ്പെട്ട അന്നുരാത്രി യുവതിയെ യൂസഫ് എന്ന പോരിലുള്ള ഒരാള്‍ കാറില്‍ കൊണ്ടുപോയി നഗരത്തിലെ ഒരു കെട്ടിടത്തില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. അതിനുശേഷം യുവതി ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തുകയായിരുന്നു. ആ സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് മറ്റുള്ളവര്‍ പീഡിപ്പിച്ചത്.
ഉപ്പളയില്‍ ഫാന്‍സി കട നടത്തുന്ന മുനീര്‍ ഉപ്പളയിലെ ഒരു ലോഡ്ജില്‍ കൊണ്ടു പോയും, അഡ്യനടുക്കയിലെ ബഷീര്‍ എന്നയാള്‍ ഒഴിഞ്ഞ പറമ്പില്‍ വെച്ചും, അംഗടിമുഗറിലെ റസാഖ് ഉമ്മൂമ്മയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായി യുവതി പരാതിപ്പെട്ടു. ഇതിനു പുറമെ ബേക്കൂറിലെ ഇബ്രാഹിം എന്നയാള്‍ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയും, കൈകമ്പയിലെ മൊയ്തുവും അയാളുടെ സുഹൃത്തും കൈകമ്പയിലെ ഒരു ഓടിട്ട വീട്ടില്‍ വെച്ചും തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി വ്യക്തമാക്കി.
ഈ സംഭവങ്ങളിലെല്ലാമായി പോലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. യുവതി ഇപ്പോഴും മഹിളാ മന്ദിരത്തില്‍ കഴിയുകയാണ്.
Also Read:
ക്യാപിറ്റോള്‍ ബില്‍ഡിംഗിനു സമീപം വെടിവെയ്പ്: യുവതി മരിച്ചു
Keywords: Kasaragod, Girl, Police, Case, Busstand, Paravanadukkam, Uppala, Complaint, House, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.