560 കുപ്പി ഗോവന്‍ നിര്‍മിത മദ്യം പിടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
Oct 19, 2013, 13:34 IST
കാസര്‍കോട്: തായലങ്ങാടിയില്‍ വെച്ച് 560 കുപ്പി ഗോവന്‍ നിര്‍മിത മദ്യം പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടു പേരെ ടൗണ്‍ എസ്.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ റിക്ഷാ ഡ്രൈവര്‍ ഉമേശന്‍ (28), മധൂര്‍ ബട്ടംപാറയിലെ പെയ്ന്റിംഗ് തൊഴിലാളിയായ പ്രേംജിത്ത് (27) എന്നിവരെയാണ് വെള്ളിയാഴ്ച വൈകിട്ട് കറന്തക്കാട്ട് വെച്ച് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തായലങ്ങാടിയില്‍ രാവിലെ ആറ് മണിയോടെ അഡീഷണല്‍ എസ്.ഐ വിജയ കരിയപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യം പിടിച്ചത്. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്നു ഓട്ടോറിക്ഷയില്‍ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടയില്‍ പോലീസിനെ കണ്ട ഇരുവരും ഓട്ടോ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
കെ.എല്‍.14 ജി 6653 നമ്പര്‍ ആപ്പെ റിക്ഷയിലാണ് സംഘം മദ്യം കടത്തിയത്. ഇരുവരും മദ്യം എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരാണെന്നാണ് സൂചന. 48 കുപ്പികളടങ്ങുന്ന ഒരു ബോക്‌സ് കാസര്‍കോട്ടെത്തിച്ചാല്‍ 1500 രൂപയാണ് സംഘത്തിന് പ്രതിഫലമായി നല്‍കിയിരുന്നത്. ഗോവയില്‍ 740 രൂപയ്ക്ക് വാങ്ങുന്ന ഒരു പെട്ടി മദ്യം കാസര്‍കോട്ട് 3000 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും സംഘം പോലീസിന് മൊഴി നല്‍കി.
Related News:
ട്രെയിനില്‍ നിന്നിറക്കി ഓട്ടോയില്‍ കടത്തുകയായിരുന്ന 560 കുപ്പി വിദേശമദ്യം പിടിച്ചു
Also Read:
പരസ്പര സമ്മതത്തോടെ സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകള്‍ കോടതിനടപടികള്‍ നേരിടേണ്ട: രേണുക
Keywords: Kasaragod, Thayalangadi, Liquor, seized, Police, Arrest, Accuse, Kerala, Painting Worker, Auto Rickshaw Driver, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more
Premjith |
Umeshan |

Advertisement: