വാറണ്ട് പ്രതിയാണെന്നാരോപിച്ച് പോലീസ് മര്‍ദ്ദനം: യൂത്ത്ലീഗ് പ്രവര്ത്തകന് ആശുപത്രിയില്‍
Sep 30, 2013, 20:58 IST
കാസര്‍കോട്: വാറണ്ട് പ്രതിയാണെന്നാരോപിച്ച് യൂത്ത്ലീഗ് പ്രവര്ത്തകന് പോലീസിന്റെ മര്‍ദ്ദനം. ഉദുമ മണ്ഡലം യൂത്ത്ലീഗ് പ്രവര്‍ത്തക സമിതി അംഗം ബേക്കലിലെ ഹുസൈനെ(39) യാണ് മര്‍ദ്ദനമേറ്റ പരിക്കുകയളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉദുമ ടൗണില്‍വെച്ചാണ് ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഹുസൈന് പറഞ്ഞു.
ഉദുമയില്‍ സഹോദര ഭര്‍ത്താവിനോടൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്നു. അതുവഴിയെത്തിയ പോലീസ് സംഘം വാഹനത്തില്‍ പിടിച്ച് നീ വാറണ്ട് പ്രതിയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞ വയറിലേക്കാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്.
ആശുപത്രിയില്‍ കഴിയുന്ന ഹുസൈനെ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്, ട്രഷറര്‍ എ.അബ്ദുര്‍ റഹ് മാന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ഷാഫി കട്ടക്കാല്‍, ടി.ഡി.കബീര്‍ തെക്കില്‍, കെ.ബി.എം.ഷെരീഫ്, അഷ്റഫ് എടനീര്‍, ഹാരിസ് തൊട്ടി, ഹനീഫ് കുന്നില്‍, ഹാരിസ് തൊട്ടി, ഹനീഫ കുന്നില്‍, എം.ബി. ഷാനവാസ്, അബ്ദുല്ല ഹുസൈന്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഇഖ്ബാല്‍ കല്ലട്ര, അന്‍വര്‍ കോളിയടുക്കം സന്ദര്‍ശിച്ചു.

Keywords: Kerala, Kasaragod, Bekal, Police, Youth League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: