കുടിവെള്ള പൈപ്പ് പൊട്ടി; കട വെള്ളത്തിലായി
Sep 22, 2013, 23:57 IST
കാസര്‍കോട്: കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കടയും പോലീസ് എയ്ഡ്‌പോസ്റ്റും വെള്ളത്തിലായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍സിപ്പല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സാബ് ട്രാവല്‍സ് ആന്‍ഡ് മൊബൈല്‍ റിപ്പയറിംഗ് ഷോപ്പ്, തൊട്ടടുത്ത പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയിലാണ് വെള്ളം കയറിയത്.
കടയിലെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, റിപ്പയറിംഗിന് വെച്ച മൊബൈലുകള്‍ എന്നിവ നശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുകള്‍ നിലയില്‍ കുടിവെള്ള പൈപ്പ് നന്നാക്കുന്നതിനിടെ പൊട്ടിയാണ് വെള്ളം കടയിലെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
സംഭവം സംബന്ധിച്ച് ഉടമ വിദ്യാനഗറിലെ ഫിറോസ് പോലീസില്‍ പരാതി നല്‍കി. നഷ്ടപരിഹാരം നല്‍കണമെന്ന് മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.

Keywords: Water, Flood, Mobile-Phone, Shop, kasaragod, Kerala, Shaz Mobile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Water pipe leakage