തളങ്കര വീട്ടമ്മയെയും ജോലിക്കാരിയെയും കൊലചെയ്ത കേസ്: 15 വര്‍ഷത്തിന് ശേഷം വിചാരണ
Sep 27, 2013, 15:16 IST
കാസര്‍കോട്: പ്രമാദമായ തളങ്കര ഇരട്ടക്കൊലക്കേസിന്റെ വിചാരണ സെപ്റ്റംബര്‍ 30 ന് ആരംഭിക്കും. ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് കേസിന്റെ വിചാരണ നടക്കുന്നത്.
1998 ഫെബ്രുവരി 23 നാണ് തളങ്കര ഖാസിലൈനിലെ അബ്ദുല്ലയുടെ ഭാര്യ പി. എസ് .ബിഫാത്വിമ (58), വീട്ടുജോലിക്കാരി തമിഴ്‌നാട് സ്വദേശിനി ശെല്‍വി (16) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കഴുത്ത് മുറുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ തുമ്പുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു.
നിരവധി കൊലക്കേസുകളില്‍ പ്രതികളായ കര്‍ണാടക, ദണ്ഡുപാളയത്തെ കുപ്രസിദ്ധ ക്രിമിനല്‍ സംഘം കര്‍ണാടകയില്‍ പിടിയിലായതോടെയാണ് തളങ്കര ഇരട്ടക്കൊലക്കേസും തെളിഞ്ഞത്. പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കാസര്‍കോട്ടെത്തിച്ച് തെളിവ് ശേഖരിക്കുകയായിരുന്നു.
ദണ്ഡുപാളയത്തെ ദൊഢഹനുമ (30), പുതുക്കോളി വെങ്കിടേഷ് (33), മുനികൃഷണ (28), നല്ലതിമ്മ (28), ദൊഢഹനുമയുടെ ഭാര്യ ലക്ഷ്മി (30), കൃഷ്ണഡു (20), പത്മ (28), സാവിത്രി (22), വെങ്കിടേഷ് എന്ന രമേശ (38), എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
പ്രതികളെല്ലാം ഇപ്പോള്‍ കര്‍ണാടകയിലെ ജയിലില്‍ കഴിയുകയാണ്. നിരവധി കേസുകളില്‍ പ്രതികളായ ചിലര്‍ക്ക് വധശിക്ഷയും ലഭിച്ചിട്ടുണ്ട്. പകല്‍ സമയത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ തളങ്കര, ഖാസിലൈനില്‍ പഴയസാധനങ്ങള്‍ വാങ്ങാനെത്തിയ പ്രതികള്‍ രാത്രിയിലെത്തി ഇരട്ടക്കൊല നടത്തി 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. വധശിക്ഷ ലഭിച്ചവരടക്കമുള്ള പ്രതികളെ കനത്ത സുരക്ഷയിലായിരിക്കും കാസര്‍കോട്ടെത്തിക്കുക.
Keyword : Thalangara, Kasaragod, Qasiline, Abdulla, Wife, P.S Bifathima, ThamiL Nadu, Shelvi, Kasaragod, Murder-case, Court, Kerala, Investigation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.