ശുഭയാത്ര നേര്‍ന്ന് കുട്ടിപോലീസ് റോഡിലിറങ്ങി
Sep 21, 2013, 17:57 IST
കാസര്‍കോട്: വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ബോധവല്‍ക്കരണവുമായി ശുഭയാത്ര നേര്‍ന്ന് കുട്ടിപോലീസ് റോഡിലിറങ്ങി. വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവന് തന്റെ കൈകളിലാണെന്ന് ഡ്രൈവര്‍മാര്‍ ഓര്‍ക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന നോട്ടീസും ശുഭയാത്രാ പ്രതിജ്ഞയും ഡ്രൈവര്‍മാര്‍ക്ക് നല്‍കിയാണ് കുട്ടിപ്പോലീസ് ബോധവല്‍ക്കരണം നടത്തുന്നത്.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഇല്ലാതാക്കുമെന്നും, ഓരോ ജീവനും കുടുംബത്തിനും രാജ്യത്തിനും വിലപ്പെട്ടതാണെന്നും കുട്ടികള്‍ ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്തുന്നു. വാഹനാപകടങ്ങളില്‍ 40 ശതമാനം മാത്രമേ റോഡുകളുടെ തകരാറുകള്‍കൊണ്ട് സംഭവിക്കുന്നുള്ളു.
ബാക്കി 60 ശതമാനം അപകടവും ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നത്. ഡ്രൈവിംഗിനിടെ പാന്‍പരാഗ്, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും, മദ്യപിച്ചും, മൊബൈലില്‍ സംസാരിച്ചും വണ്ടിയോടിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്ന് കുട്ടികള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. വാഹനം നിര്‍ത്തിയിട്ട് മാത്രമേ അത്യാവശ്യത്തിന് മൊബൈല്‍ ഉപയോഗിക്കാവു. ട്രാഫിക് പോലീസിനെ ബയപ്പെട്ടുമാത്രം നിയമങ്ങള്‍ അനുസരിക്കുന്ന അവസ്ഥ മാറണം. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നത് അപകടങ്ങള്‍ ഇല്ലാതാക്കും.
കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നിരന്ന് നടക്കാതെ വലതുവശം ചേര്‍ന്ന് നടക്കണമെന്ന് കുട്ടികള്‍ അഭ്യര്‍ത്ഥിച്ചു. മറ്റൊരു വാഹനത്തെ വലതുവശത്തുകൂടിമാത്രം ഓവര്‍ടേക്ക് ചെയ്യുക. സീറ്റ്ബൈല്റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിച്ച് മാത്രം ഡ്രൈവ് ചെയ്ത് ശുഭയാത്ര നടത്തണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. ഒരു യഥാര്‍ത്ഥ റോഡ് ഉപഭോക്താവ് എന്ന നിലയില്‍ ട്രാഫിക് നിയമങ്ങളും റോഡില്‍ പാലിക്കേണ്ട മര്യാദകളും പാലിച്ച് പുതുതലമുറയ്ക്ക് മാതൃകയാകുമെന്ന പ്രതിജ്ഞയും ഇവര്‍ നല്കുന്നു.

Also read:
ബാബാ രാംദേവിനെ ഹീത്രു വിമാനത്താവളത്തില്‍ ആറ് മണിക്കൂര്‍ തടഞ്ഞുവെച്ചു
Photos: Zubair Pallickal
Keywords: Kutti Police, Road Safety, Police, Vehicle, Message, Helmet, Accident, Pledge, Student Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.