2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്ക് പരിക്ക്; പിന്നില്‍ ആര്?
Sep 9, 2013, 18:10 IST
കാസര്‍കോട്: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചൗക്കിയില്‍ വീണ്ടും കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്. ഡ്രൈവര്‍ക്ക് കൈക്കും കാലിനും പരിക്കേറ്റു. ഞായറാഴ്ച രാത്രി 7.45 മണിയോടെ ചൗക്കി കല്ലങ്കൈയിലാണ് കല്ലേറുണ്ടായത്. കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. മലബാര്‍ ബസിന് നേരെയാണ് കല്ലേറുണ്ടായത്.
ചൗക്കിയിലും മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലും മറ്റുമായി നാലോളം ബസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എറിഞ്ഞുതകര്‍ത്തത്. ഇതേതുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെയാണ് ബസുകള്‍ ഓടിച്ചിരുന്നത്. പോലീസ് സംരക്ഷണം ഒഴിവാക്കിയപ്പോഴാണ് വീണ്ടും ചൗക്കി കല്ലങ്കൈയില്വെച്ച് കല്ലേറുണ്ടായത്. കല്ലേറില്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ പയ്യന്നൂര്‍ മാതമംഗലം ഒലയമ്പാടിയിലെ സജീഷിന് (28) പരിക്കേറ്റു. സജീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിന് കല്ലെറിഞ്ഞ് അക്രമം നടത്തുന്ന സംഘത്തിലെ ഒരാളെ പോലൂം പോലീസിന് ഇതുവരെയായും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കല്ലേറ് തുടരുകയാണ്. പോലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇരുളിന്റെ മറവില്‍ വന്നാണ് കല്ലേറ് നടത്തുന്നത്. വാഹനങ്ങളില്‍ തന്നെയാണ് അക്രമികള്‍ എത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലുമാണ്.
അക്രമികളെ അധികം വൈകാതെ തന്നെ പുറുത്തുകൊണ്ടുവരാന് കഴിയുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അക്രമിത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്നും ഇവരുടെ ഗൂഢലക്ഷ്യം എന്താണെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗവും കല്ലേറ് സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നുണ്ട്.
കെ.എസ്.ആര്.ടി.സിയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് തുടര്‍ച്ചയായുള്ള അക്രമമെന്നാണ് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്. അധികം വൈകാതെ തന്നെ അക്രമികള്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു.
Also read:
ഷവര്‍മ വീണ്ടും വില്ലനായി; തൃശൂരില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Keywords: Kasaragod, Kerala, Bus, Stone pelting, Police, Investigation, Bus-driver, Injured, Stone pelting at KSTC bus against, who is behind, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.