കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ മിഷന്റെ ആശ്വാസകിരണം
Sep 6, 2013, 18:30 IST
കാസര്‍കോട്: മുഴുവന്‍ സമയം പരിചരണം ആവശ്യമുള്ള ശയ്യാവലംബരായ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറുകയാണ് സാമൂഹ്യസുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരെ പരിചരിക്കുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
മുന്‍വര്‍ഷങ്ങളില്‍ 400 രൂപയാണ് നല്കിയിരുന്നതെങ്കില് ഈ വര്‍ഷം മുതല്‍ പ്രതിമാസം 525 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മാറാരോഗത്തിന്റെ ദുരിതങ്ങളാല്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നയാളുകളെ സേവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷ ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
നഗരങ്ങളില്‍ 22375 രൂപയ്ക്കും ഗ്രാമങ്ങളില്‍ 20,000 രൂപയ്ക്കും താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആശ്വാസകിരണം പദ്ധതിയുടെ സേവനം നല്‍കുക. മാനസിക രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗങ്ങള്‍ ബാധിച്ചവരെ പരിചരിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. ജില്ലയില്‍ 1104 പേര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയത്.
വിധവാ, വാര്‍ദ്ധക്യ, കര്‍ഷക തൊഴിലാളി തുടങ്ങി മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും ആശ്വാസകിരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സാമൂഹികനീതി വകുപ്പിലെ സി.പി.ഒ, സൂപ്പര്‍വൈസര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ പക്കലും സാമൂഹിക സുരക്ഷാ മിഷന്റെ വെബ്സൈറ്റിലും വഴിയും പദ്ധതി അപേക്ഷകള്‍ ലഭ്യമാണ്. കൂടാതെ രോഗിയുടെയോ, പരിചാരകന്റെയോ പരിചാരകയുടെയോ വരുമാന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഡോക്ടര്‍ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
Keywords : Kasaragod, Woman, Kerala, Patient, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.