സാബിത്ത് വധം: 7 -ാം പ്രതി പോലീസില്‍ കീഴടങ്ങി
Sep 3, 2013, 17:30 IST
കാസര്‍കോട്: സാബിത്ത് വധത്തിലെ ഏഴാം പ്രതി പോലീസില്‍ കീഴടങ്ങി. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊന്നക്കാട് കടവത്ത് മുണ്ടയിലെ പി.കെ. ധനഞ്ജയന്‍ എന്ന കുട്ടന്‍ (28) ആണ് തിങ്കളാഴ്ച വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സി.കെ. സുനില്‍കുമാറിനു മുമ്പാകെ കീഴടങ്ങിയത്.
ജൂലൈ ഏഴിന് ഉച്ചയ്ക്കാണ് നഗരത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനും മീപ്പുഗിരി സ്വദേശിയുമായ ടി.എ. സാബിത്ത് ജെ.പി നഗര്‍ മൈതാനത്തിനു സമീപം കുത്തേറ്റു മരിച്ചത്. പെട്രോളടിക്കാനായി നുള്ളിപ്പാടിയിലേക്ക് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനുശേഷം പവന്‍കുമാര്‍ എന്നയാളുടെ സഹായത്തോടെ മുഖ്യ പ്രതികളായ അക്ഷയ്, വൈശാഖ് എന്നിവര്‍ക്ക് കൊന്നക്കാട്ടെ വീട്ടില്‍ ഒളിത്താവളം ഒരുക്കിയെന്നാണ് ധനഞ്ജയനെതിരെയുള്ള കേസ്. കൊലപാതകത്തിനു ശേഷം പവന്‍ കുമാറിന്റെ കാറില്‍ മാവുങ്കാലില്‍ എത്തിയ പ്രതികളെ ധനഞ്ജയന്‍ മറ്റൊരു കാറുമായെത്തിയാണ് കൊന്നക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അന്വേഷത്തില്‍ കണ്ടെത്തിയത്.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ധനഞ്ജയന്‍. തുടര്‍ന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയത്.
Related News:
സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
Keywords : Kasaragod, Police, Accuse, Murder-case, Sabith Murder Case, Dananjaya, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.