6 മാസത്തിനകം കാസര്‍കോട്ട് 5 കോടി രൂപയുടെ കുഴല്‍പണം കൈമറിഞ്ഞതായി റിപോര്‍ട്ട്
Sep 10, 2013, 11:56 IST
കാസര്‍കോട്: ആറ് മാസത്തിനകം കാസര്‍കോട് ജില്ല ഉള്‍പെടെയുള്ള കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ ആറ് കോടിരൂപയുടെ കുഴല്‍പണം വിതരണം ചെയ്തതായി പോലീസ് റിപോര്‍ട്ട്. രൂപയുടെ മൂല്യം ഇടിഞ്ഞതിനെ മറയാക്കിയാണ് ഇത്രയും പണം കടത്തിയതെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ബസ്, ട്രെയിന്‍, മറ്റു വാഹനങ്ങള്‍ എന്നിവ വഴി മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് ജില്ലയിലേക്ക് കുഴല്‍പണം എത്തുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ഒരുകോടിയുടെ കുഴല്‍പണം ജില്ലയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഒരു ബസ് യാത്രക്കാരനില്‍ നിന്ന് 66 ലക്ഷം രൂപ പിടിച്ചത് അടുത്തിടെയാണ് മുംബൈയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ആളില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴല്‍പണം പിടികൂടിയത്.
കാര്‍ട്ടൂണ്‍ പെട്ടികളില്‍ മറ്റു സാധനങ്ങള്‍ക്കൊപ്പമാണ് കുഴല്‍പണവും കടത്തിയത്. ഏജന്റിന് വേണ്ടി എത്തിക്കുകയായിരുന്നു പണം. കാസര്‍കോട് ജില്ലയില്‍ നൂറ് കണക്കിന് ഹവാല ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ക്ക് കമ്മീഷന് നല്‍കുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒരുലക്ഷം രൂപയ്ക്ക് 700 മുതല്‍ 1,000 രൂപവരെയാണ് ഏജന്റുമാര്‍ക്ക് കമ്മീഷന് നല്‍കുന്നത്.
ഇതിനുപുറമെ അഞ്ഞൂറിന്റേയും ആയിരത്തിന്റെയും കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന ഏജന്റുമാരും കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സജീവമായതായും റിപോര്‍ട്ടുണ്ട്. കുഴല്‍പണ ഇടപാടിന്റെ മറവിലും കള്ളനോട്ടുകള്‍ ചിലവഴിക്കപ്പെടുന്നു. ദുബൈയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള വിമാനയാത്രക്കാരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിരവധി കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.
2012ല്‍ 31 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ 10 പേരെ എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു. ഉടുപ്പിയിലെ മൊയ്തീന് ഉള്‍പെടെയുള്ള മൂന്ന് പേര് കേസില്‍ പ്രതികളാണ്. കള്ളനോട്ടുകളാണ് കൂടുതലായും ഹവാല പണമായി വിതരണം ചെയ്യുന്നതെന്നും പോലീസ് സംശയിക്കുന്നു.
Also read:
ഓണം വന്നെത്തി; നാടെങ്ങും ആരവം
Keywords: Kasaragod, Rupee, Arrest, Police, Bus, Kerala, Balk Money, Hawala,
Rs 5 crore hawala cash supplied in last six months, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.