ഉദുമയില്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം; മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍
Sep 29, 2013, 13:11 IST
ഉദുമ: രണ്ട്മാസം മുമ്പ് കവര്‍ച്ച നടന്ന ജ്വല്ലറിയില്‍ വീണ്ടും കവര്‍ച്ചാ ശ്രമം. ജ്വല്ലറിയുടെ ഷട്ടര്‍ തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. ഉദുമ ടൗണിലെ പുഷ്പലത ജ്വല്ലറിയിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ചാ ശ്രമം നടന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ജ്വല്ലറി അടച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ പുറത്തെ ബള്‍ബ് ഓഫ് ചെയ്യാന്‍ ഉടമ കളനാട് തൊട്ടിയിലെ കെ. ഗണേഷന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പെട്ടത്. ബള്‍ബ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു. രണ്ട് കല്ലുകള്‍ ഷട്ടറിനടുത്ത് കാണപ്പെട്ടു.
ഷട്ടറിന്റെ ഒരുഭാഗം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയത്. രണ്ട് യുവാക്കളുടെ ചിത്രമാണ് പതിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവം ബേക്കല്‍ എസ്.ഐയെ അറിയിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ദൃശ്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
ജ്വല്ലറിയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ജൂലൈ 23 ന് ജ്വല്ലറിയില്‍ നിന്ന് രണ്ടര കിലോ വെള്ളി ആഭരണങ്ങളും ഉറുക്കുകളും മറ്റും കവര്‍ച്ച പോയിരുന്നു. അതിനു ശേഷമാണ് ജ്വല്ലറിയില്‍ ക്യാമറ സ്ഥാപിച്ചത്.
Keywords : Robbery attempt at Pushpalatha jewelers, Robbery attempt in jewellery, Udma, Robbery, Jewellery, Kasaragod, Kerala, Pushpalatha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

File Photo |