പെരുങ്കള്ളന്‍ തെക്കന്‍ രാജന് കഞ്ഞിവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
Sep 14, 2013, 15:20 IST
കാസര്‍കോട്: പെരുങ്കള്ളനും ജയില്‍ ചാട്ട വീരനുമായ തെക്കന്‍ രാജന് സ്വന്തം വീട്ടില്‍ ഒളിത്താവളം ഒരുക്കിക്കൊടുത്ത പോലീസുകാരനെ കാസര്‍കോട് എസ്.പി തോംസണ്‍ ജോസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് കണ്‍ട്രോള്‍ റൂമിലെ ഹൈഡ്‌കോണ്‍സ്റ്റബിള്‍ തോമസിനെയാണ് സസ്‌പെന്‍ഡ് ചെയതത്.
ബേഡകം സ്‌റ്റേഷനില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരിക്കെയാണ് തോമസ് കാസര്‍കോട് സബ്ജയിലില്‍ നിന്നും മറ്റു രണ്ട് പ്രതികള്‍ക്കൊപ്പം തടവുചാടിയ തെക്കന്‍ രാജന് സ്വന്തം വീട്ടില്‍ ഒളിത്താവളം ഒരുക്കി കൊടുത്തത്. 2012 നവംബര്‍ 20ന് പുലര്‍ച്ചെയാണ് കോട്ടയം സ്വദേശിയും ആദൂര്‍, മുള്ളേരിയ കര്‍മന്തൊടിയില്‍ താമസക്കാരനുമായ രാജന്‍ തടവു ചാടിയത്. മുള്ളേരിയ വനത്തിലുള്‍പെടെ പോലീസും ജയില്‍ ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എട്ട് മാസത്തിന് ശേഷം 2013 ഓഗസ്റ്റ് 29 നാണ് തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍വെച്ച് രാജനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ രാജനെ ചോദ്യം ചെയ്തപ്പോഴാണ് ബോവിക്കാനത്ത് പോലീസുകാരന്‍ തോമസിന്റെ വീട്ടില്‍ ഒളിക്കാന്‍ സൗകര്യം ലഭിച്ചതായി വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തോമസിനെ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം കാസര്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. തോമസിനെതിരെ ഇതിന് മുമ്പും പലതരത്തിലുള്ള പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
Also Read:
മോഡിയെ ആര്‍.എസ്.എസിന്റെ പ്രിയങ്കരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍
Related News:
തെക്കന്‍ രാജനെ പോലീസ് കുടുക്കിയത് ഭാര്യയുടെ സഹായത്തോടെ
ജയില്‍ ചാട്ടം: തെക്കന്‍രാജനെ കാസര്‍കോട്ടെത്തിച്ചു
ബേഡകം സ്‌റ്റേഷനില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരിക്കെയാണ് തോമസ് കാസര്‍കോട് സബ്ജയിലില്‍ നിന്നും മറ്റു രണ്ട് പ്രതികള്‍ക്കൊപ്പം തടവുചാടിയ തെക്കന്‍ രാജന് സ്വന്തം വീട്ടില്‍ ഒളിത്താവളം ഒരുക്കി കൊടുത്തത്. 2012 നവംബര്‍ 20ന് പുലര്‍ച്ചെയാണ് കോട്ടയം സ്വദേശിയും ആദൂര്‍, മുള്ളേരിയ കര്‍മന്തൊടിയില്‍ താമസക്കാരനുമായ രാജന്‍ തടവു ചാടിയത്. മുള്ളേരിയ വനത്തിലുള്‍പെടെ പോലീസും ജയില്‍ ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എട്ട് മാസത്തിന് ശേഷം 2013 ഓഗസ്റ്റ് 29 നാണ് തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍വെച്ച് രാജനെ പോലീസ് അറസ്റ്റ് ചെയ്തത്.
Thekken Rajan |
Also Read:
മോഡിയെ ആര്‍.എസ്.എസിന്റെ പ്രിയങ്കരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍
Related News:
തെക്കന്‍ രാജനെ പോലീസ് കുടുക്കിയത് ഭാര്യയുടെ സഹായത്തോടെ
ജയില്‍ ചാട്ടം: തെക്കന്‍രാജനെ കാസര്‍കോട്ടെത്തിച്ചു
Keywords : Kasaragod, Sub-jail, Escaped, Police, Suspension, Kerala, Thekken Rajan, Thomas, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: