പെട്രോള്‍ പമ്പുകളില്‍ സമരത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം; ചൊവ്വാഴ്ച പമ്പുകള്‍ തുറക്കില്ല
Sep 9, 2013, 19:01 IST
കാസര്‍കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ടാങ്കര്‍ ലോറി ഉടമകള്‍ നടത്തിവരുന്ന സമരം മൂലം പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ചൊവ്വാഴ്ച നാല് ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ടാങ്കര്‍ ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ഇന്ധനം കിട്ടാത്തതിനാല്‍ കാസര്‍കോട് പ്രസ് ക്ലബിലെ സി.ടി.എം., വിദ്യാനഗര്‍, ബായാര്‍, മുള്ളേരിയ, നെല്ലിക്കട്ട, ബദിയടുക്ക, പെര്‍ള, ഷിറിയ, പെര്‍വാഡ്, ചെര്‍ക്കള, ഉദുമ, ചട്ടഞ്ചാല്‍ തുടങ്ങി ജില്ലയിലെ നിരവധി പെട്രോള്‍ പമ്പുകള്‍ അടച്ചിടുകയായിരുന്നു.
മറ്റു പെട്രോളിയം കമ്പനികള്‍ നല്കുന്ന ചരക്കുകൂലി ടാങ്കര്‍ ലോറി ഉടമകള്‍ക്ക് നല്‍കാത്തതിനെതുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ഭാരത് പെട്രോളിയം കമ്പനിയുടേതടക്കമുള്ള പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വാഹനങ്ങളുടേയും ആളുകളുടേയും നീണ്ട ക്യൂവായിരുന്നു.
പലയിടത്തും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ധനം കാലിയായി. പോലീസ് ഇടപെട്ടാണ് ക്യൂ നിയന്ത്രിച്ചത്. ഇന്ധന ക്ഷാമം രൂക്ഷമായതോടെ വാഹന ഉടമകള്‍ വലയുകയാണ്. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Also read:
മുസാഫര്‍നഗര്‍: ബിജെപികോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍
Keywords: Petrol-pump, Strike, Kasaragod, Kerala, Rush, Petrol bump likely to shut, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.