city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായ കുട്ടികള്‍ക്ക് 'നിരാമായ' പദ്ധതി നടപ്പിലാക്കും

കാസര്‍ക്കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെയും മാഫൗണ്ടേഷന്റെയും സംയുക്താഭിമുക്യത്തില്‍ എന്‍ഡോസള്‍ മൂലം രോഗികളായ കുട്ടികള്‍ക്ക് 'നിരാമായ' പദ്ധതി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ വിവധ ഭാഗങ്ങളില്‍ എന്‍ഡോസല്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗം മൂലം പതിനായിരക്കണക്കിന് ആളുകളാണ് ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഈ ദുരിതത്തില്‍ നിന്നും കാസര്‍കോടിനെ രക്ഷിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും നിരന്തരം പ്രയത്‌നിച്ചുകെണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാടന്‍ പശു സംരക്ഷണവും പ്രകൃതി സംരക്ഷണത്തിനും മുന്‍കൈയെടുത്ത് ലോകജന ശ്രദ്ധയാകര്‍ഷിച്ച ഹൊസനഗരം രാമചന്ദ്രപുര മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ രാഗവേശ്വര ഭരതി സ്വാമികള്‍ പഞ്ചഗവ്യ ചികിത്സയിലൂടെ ശാരീരികമായും മാനസികമായും വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്ക്  ആശ്വാസം നല്‍കാന്‍ നിരാമായ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായ കുട്ടികള്‍ക്ക് 'നിരാമായ' പദ്ധതി നടപ്പിലാക്കും

മഠത്തിന് കീഴിലുള്ള മാഫൗണ്ടേഷന്റെയും പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെയും സംയുക്താഭിമുക്യത്തില്‍  പെരിയ ബെഡ്‌സ് സ്‌കൂളിലെ നൂറോളം കിട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ ചികില്‍സ നല്‍കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ചികിത്സാ പദ്ധതിയില്‍ പഞ്ചഗവ്യ പികിത്സ, പഞ്ചകര്‍മ്മ ചികിത്സ, സംഗീത ചികിത്സ എന്നിവയുണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ പെരിയ, സംഘാടകസമിതി ചെയര്‍മാന്‍ ടി. രാമകൃഷണന്‍, ശാസ്ത്രജ്ഞ ഡോ. നാഗരത്‌ന ഹെബ്ബാര്‍, യു.കെ. വിഷ്ണപ്രസാദ്, കോ-ഓഡിനേറ്റര്‍ ശിവപ്രസാദ്, നിരാമയ എന്നിവര്‍ സംബന്ധിച്ചു.

Also read:
മഅദനി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുനോക്കി കോണ്‍ഗ്രസിന്റെ കൂട്ടലും കിഴിക്കലും

Keywords: Kasaragod, Endosulfan, pullur-periya, Panchayath, Patient's, Press meet, Kerala, Niramaya, Niramaya project for endosulfan victims, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia