മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി: കോട്ടുമല ബാപ്പു മുസ്ലിയാര്‍ ചെയര്‍മാന്‍
Sep 21, 2013, 19:01 IST
കോഴിക്കോട്: വിവാഹപ്രായമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ് ലിം സമുദായത്തിന് ഭരണഘടന അനുവദിച്ച പരിരക്ഷ ഉറപ്പുവരുത്തണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന വിവിധ മുസ്‌ലിംസംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. അനിവാര്യമായ സാഹചര്യങ്ങളില്‍ 18 വയസ്സിനു മുമ്പ് വിവാഹിതരാവേണ്ടിവരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും വിവാഹ പ്രായപരിധി നിര്‍ണ്ണയത്തിന്റെ പേരില്‍ പ്രയാസമനുഭവിക്കുകയാണ്.
മുസ്‌ലിം വ്യക്തി നിയമത്തില്‍ വിവാഹ പ്രായം നിര്‍ണ്ണയിച്ചില്ലെന്നിരിക്കെ അതിനു വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണ്. ഈ വിഷയത്തില്‍ ആവശ്യമായ അടിയന്തിര പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കെതിരെ വിവിധകോണുകളില്‍ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ശത്രു താപരമായ സമീപനത്തില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. വ്യക്തിനിയമ സംരക്ഷണത്തിനു വേണ്ടി നിയമനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. ചെയര്‍മാനായി കോട്ടുമല ബാപ്പു മുസ്ലിയാരെയും കണ്‍വീനറായി എം സി മായിന്‍ ഹാജിയെയും കോ- ഓഡിനേറ്ററായി മുസ്തഫ മുണ്ടുപാറ എന്നിവരെയും തെരെഞ്ഞടുത്തു.
അഡ്വ. പി എം എ സലാം, അഡ്വ. യു എ ലത്വീഫ്( മുസ് ലിം ലീഗ്) പ്രഫ, കെ ആലിക്കുട്ടി മുസ്ലിയാര്‍,കെ ഉമര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി ഡോ.എന്‍. എ. എം അബ്ദുല്‍ ഖാദര്‍, നാസര്‍ ഫൈസി കൂടത്തായി,(സമസ്ത) ടിപി അബ്ദുല്ലക്കോയ മദനി,ഡോ. എം അബ്ദുല്‍ അസീസ്, പാലത്ത് അബ്ദുര്‍ റഹ്മാന്‍ മദനി, (കെഎന്‍എം), ഹുസൈന്‍ മടവൂര്‍, ഡോ. ഇകെ അഹ്മദ് കുട്ടി സി പി ഉമര്‍ സുല്ലമി (നദ്‌വതുല്‍ മുജാഹിദീന്‍), അബ്ദുര്‍ റഹ്മാന്‍ പെരിങ്ങടി, എം കെ മുഹമ്മദലി (ജമാഅത്തെ ഇസ്ലാമി), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), എ നജീബ് മൗലവി, സയ്യിദ് ജബ്ബാര്‍ ശിഹാബ് തങ്ങള്‍, കെ.എ സമദ് മൗലവി(സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ), സി ടി സക്കീര്‍ ഹുസൈന്‍, എന്‍.പി സി അബ്ദുര്‍ റഹ്മാന്‍, പി.കെ അബ്ദുല്‍ ലതീഫ് പി എച്ച് മുഹമ്മദ, വി പി അബ്ദു റഹ്മാന്‍(എം ഇ എസ്) കെ വി കുഞ്ഞമ്മദ്, പി.ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (എം എസ് എസ്) എന്നിവര്‍ പ്രസംഗിച്ചു. മുസ്ത്വഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു.
Also Read:
പെണ്‍കുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ MSF നേതാവ്
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്

Keywords: Kerala, Kozhikode, Samastha, Kottumala Bappu Musliyar, Marriage, Muslim girl, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: