സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Sep 17, 2013, 11:17 IST
ഉദുമ: മാങ്ങാട്ട് സി.പി.എം. പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ഭാരവാഹി അടക്കമുള്ളവരെയാണ് ചൊവ്വാഴ്ച രാവിലെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരുന്നു.
ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട ആര്യടുക്കത്തെ എം.ബി. ബാലകൃഷ്ണന്റെ (45) മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മാങ്ങാട്ട് കൊണ്ടുവന്നത് വീട്ടുപറമ്പില്‍ സംസ്‌ക്കരിക്കും. തുറന്ന വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവരിക. പ്രധാന കേന്ദ്രങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളടക്കം സംസ്‌ക്കാരച്ചടങ്ങില്‍ സംബന്ധിക്കും.
കൊല നടന്ന സ്ഥലം ചൊവ്വാഴ്ച രാവിലെ ഉത്തരമേഖലാ ഐ.ജി. സുരേഷ് രാജ് പുരോഹിത്, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി കേസന്വേഷണം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്ലെന്ന നിഗമനമാണ് പോലീസിനുള്ളത്.
ബാലകൃഷ്ണന്റെ കൊലയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ ആഹ്വാനപ്രകാരം ചൊവ്വാഴ്ച നടക്കുന്ന ജില്ലാ ഹര്‍ത്താല്‍ പൂര്‍ണമാണ്. ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അത്യാവശ്യം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളു. സമാധാനാന്തരീക്ഷം ഉറപ്പക്കാന്‍ ജില്ലയുടെ പലഭാഗത്തും കനത്ത പോലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. റോഡ് തടസം നീക്കാന്‍ പോലീസ് പട്രോളിംഗ് സ്‌ക്വാഡും രംഗത്തുണ്ട്.
കൊലയ്ക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി മാങ്ങാട്ടും പരിസരപ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഡി.സി.സി. അംഗം കടവങ്ങാനം കുഞ്ഞികേളു നായര്‍, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് മജീദ് മാങ്ങാട് എന്നിവരുടെ വീടുകള്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്യാം കുമാറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന കാറിന് നേരെയുമാണ് കല്ലേറുണ്ടായത്. ഈ സംഭവവും പോലീസ് അന്വേഷിക്കുന്നു.
Photos: Zubair Pallickal
Related News:
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍

മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്

Also read:
കൊല്ലം ചാത്തന്നൂരില്‍ ഓട്ടോയും ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് മരണം
Keywords: Murder case, Custody, Udma, Mangad, Congress, CPM, Police, Clash, Attack, Kasaragod, Kerala, A.B. Balakrishnan Murder Case, M.B. Balakrishnan's murder case: 3 in police custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: