നഷ്ടപ്പെട്ട ഹെല്‍മെറ്റിന് പകരം മോഷണം; കുടുങ്ങിയപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി
Sep 10, 2013, 16:53 IST
കാസര്‍കോട്: ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് ഹെല്‍മെറ്റ് കവര്‍ന്ന
യുവാവ് പിടിയിലായപ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പി. ചൊവ്വാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
നുള്ളിപ്പാടി സ്വദേശിയായ ജബ്ബാറിന്റെ കെ.എല്‍. 14 ജി 1826 നമ്പര്‍ ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റാണ് തിങ്കളാഴ്ച രാത്രി മോഷണം പോയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കൂടെ നില്‍ക്കാനാണ് ജബ്ബാര്‍ ആശുപത്രിയിലെത്തിയത്. ബൈക്ക് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട് ഹെല്‍മെറ്റ് അതില്‍ തന്നെ വെച്ച് വാര്‍ഡിലേക്ക് ജബ്ബാര്‍ കയറിപ്പോയി. പിന്നീട് വന്ന് നോക്കിയപ്പോഴാണ് ഹെല്‍മെറ്റ് കാണാതായ വിവരം അറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ ഹെല്‍മെറ്റ് ഒരാള്‍ എടുക്കുന്ന ദൃശ്യം പതിഞ്ഞത് ശ്രദ്ധയില്‍പെട്ടു. ഇയാള്‍ തന്നെ ആശുപത്രിയിലെ ഒരു മുറിയിലേക്ക് കടന്നുപോകുന്ന ദൃശ്യവും കണ്ടു. ഇതിനെ തുടര്‍ന്ന് മുറിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയോട് അയാളെകുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ബന്ധുവാണെന്ന മറുപടിയാണ് കിട്ടിയത്. അയാളുടെ ഫോണ്‍നമ്പരും രോഗിയില്‍ നിന്ന് വാങ്ങി.
പിന്നീട് തന്ത്രപൂര്‍വം ഹെല്‍മെറ്റ് മോഷ്ടാവിനെ ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ വിളിച്ചു വരുത്തുകയായിരുന്നു. താന്‍ ഹെല്‍മെറ്റ് എടുത്തതായി അയാള്‍ സമ്മതിച്ചു. തന്റെ ഹെല്‍മെറ്റ് ആരോ മോഷ്ടിച്ചിരുന്നുവെന്നും അതിന് പകരമായാണ് താന്‍ ഹെല്‍മെറ്റ് എടുത്തതെന്നും യുവാവ് പറഞ്ഞു. കുറ്റം ഏറ്റതിനാല്‍ മോഷ്ടാവിനെ എല്ലാവരും ചേര്‍ന്ന് ഉപദേശിച്ച് വിട്ടയക്കുകയായിരുന്നു.
Also Read:
മോഹന്‍ലാലിനെ അപമാനിച്ചുവെന്ന പ്രചരണം കള്ളം: യുവനടന് നിവിന്‍ പോളി
Keywords : Kasaragod, Hospital, Bike, Kerala, Robbery, Nullippady, Helmet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.