കടലില്‍ കുളിക്കാനിറങ്ങിയ ഷോപ്പ് മാനേജര്‍ മുങ്ങി മരിച്ചു
Sep 17, 2013, 21:36 IST
കാഞ്ഞങ്ങാട്: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഹാര്‍ഡ് വെയര്‍ ഷോപ്പ് മാനേജര്‍ മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് കുശവന്‍കുന്നിലെ മെറ്റല്‍ സ്പോട്ട് ഹാര്‍ഡ് വെയര്‍ മാനേജര്‍ കൊച്ചി കലൂര്‍ മുക്കടയില്‍ പരേതനായ ജോസഫിന്റെ ഏക മകന് സോനു ഡേവിഡ് ജോസഫ്(20) ആണു മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞങ്ങാട് ഫിഷ് ലാന്‍ഡിംഗ് സെന്ററിനു സമീപം മറ്റു രണ്ടു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നു തിരയില്‍പെടുകയായിരുന്നു. ഒപ്പം കുളിക്കാനിറങ്ങിയ കുശാല്‍നഗറിലെ മുനീറി(24) നെയും മറ്റൊരു സുഹൃത്തിനെയും നാട്ടുകാര്‍ രക്ഷപെടുത്തി. അജാനൂര്‍ ഇഖ്ബാല്‍ സ്കൂളിനു സമീപത്തു സ്റ്റിച്ച് വെല്‍ സ്ഥാപനം നടത്തുന്ന ജെസിയാണു മാതാവ്. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Sonu |
Keywords: Kerala, Kasaragod, Kanhangad, Death, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: