കോടതി തുണയ്‌ക്കെത്തി; ലത്തീഫും സ്വപ്‌നയും ജീവിതവഴിയില്‍ ഒന്നിച്ചു
Sep 28, 2013, 18:28 IST
മഞ്ചേശ്വരം: ഒടുവില്‍ ലത്തീഫും സ്വപ്‌നയും ജീവിതവഴിയില്‍ ഒന്നായി. അവര്‍ ഇനി സുഖവും ദു:ഖവും ഒരുമിച്ച് പങ്കുവെയ്ക്കും. മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫീസില്‍ രേഖകളില്‍ ഒപ്പുവെച്ചാണ് അവര്‍ ശനിയാഴ്ച വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.
മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനും രണ്ടു തവണയുള്ള ഒളിച്ചോട്ടത്തിനും തുടര്‍ന്നുള്ള കോടതി നടപടികള്‍ക്കും ശേഷമാണ് ലത്തീഫിന് സ്വപ്‌നയും സ്വപ്‌നയ്ക്ക് ലത്തീഫും സ്വന്തമായത്. ശനിയാഴ്ച രാവിലെ പോലീസ് സാന്നിധ്യത്തിലാണ് ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫീസില്‍ നടന്നത്.
സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന സോങ്കാല്‍ പ്രതാപ് നഗറിലെ ലത്തീഫും( 24),ഡിഗ്രി വിദ്യാര്‍ത്ഥിനി സ്വപ്‌ന ( 24) യും തമ്മില്‍ മൂന്നുവര്‍ഷം മുമ്പാണ് പ്രണയത്തിലായത്. പിരിയാന്‍ പറ്റാത്തത്ര അടുപ്പത്തിലായ ഇരുവരും തമ്മില്‍ ബന്ധുക്കളുടെ എതിര്‍പിനെ തുടര്‍ന്ന് അഞ്ചുമാസം മുമ്പ് ഒളിച്ചോടിയിരുന്നു. 10 ദിവസത്തിനകം പോലീസ് ഇരുവരേയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ വെച്ച് സ്വപ്‌ന ബന്ധുക്കള്‍ക്കൊപ്പം പോയെങ്കിലും ലത്തീഫിനെ മനസില്‍ നിന്നും ഒഴിവാക്കാന്‍ അവള്‍ക്കായില്ല.
അതുകഴിഞ്ഞ് ഏഴുദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ വീണ്ടും ഒളിച്ചോടി. 15 ദിവസത്തിനുശേഷം പോലീസ് ഇവരെ കണ്ടെത്തി പതിവുപോലെ കോടതിയില്‍ ഹാജരാക്കി. അവിടെ വെച്ച് സ്വപ്‌ന ലത്തീഫിനൊപ്പം പോകാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. കോടതി സ്വപ്നയെ സ്വന്തം ഇഷ്ടത്തിനുവിടുകയും അതുപ്രകാരം ലത്തീഫിനൊപ്പം പോവുകയും ചെയ്തു.
സ്വപ്‌നയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഇതേതുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ഹാജരായി. കോടതി ഇവരെ 45 ദിവസം കൊച്ചിയിലെ ശാന്തിനികേതന്‍ ആശ്രമത്തില്‍ പാര്‍പിക്കാനും അവിടെവെച്ച് വിവാഹ രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങള്‍ നടത്താനും തീരുമാനിച്ചു. അതിനിടെ സ്വപ്‌നയുടെ മനോനില തകരാറാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മംഗലാപുരത്തെ ഒരു ഡോക്ടറുടെ റിപോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കി. അത് വിവാഹ നടത്തിപ്പിന് തടസമായി.
സ്വപ്‌നയുടെ മാനസികനില പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതേതുടര്‍ന്ന് 10 ദിവസം സ്വപ്നയെ പരിശോധിച്ച് മനോനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന് കോടതി അനുമതി നല്‍കി. തുടര്‍ന്ന് മഞ്ചേശ്വരം രജിസ്‌ട്രേഷന്‍ ഓഫീസില്‍ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.
പോലീസ് കാവലില്‍ ട്രെയിനില്‍ ശനിയാഴ്ച രാവിലെ കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരായ ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫീസിലെത്തുകയും ചെയ്തു. വിവാഹശേഷം ഇരുവരും എറണാകുളത്തേക്ക് പോയി. പോലീസ് സംരക്ഷണം സംബന്ധിച്ചുള്ള കേസില്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാകാനാണ് ഇവര്‍ എറണാകുളത്തേക്ക് പോയത്.
Related News:
സ്വപ്‌ന സ്വയം ഹാജരായി കാമുകനൊപ്പം പോയി; കോടതിയില്‍ നാടകീയ രംഗങ്ങള്‍
Also Read:
പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച് സോണിയാ ഗാന്ധി
Keywords: Swapna, Court, Manjeshwaram, Office, Police, High-Court, marriage, Doctor, Report, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കോടതി മാതാവിനോടൊപ്പം വിട്ടയച്ച പെണ്‍കുട്ടി വീണ്ടും കാമുകനോടൊപ്പം വീടുവിട്ടു
ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്റ്റേഷന് ധര്‍ണ നടത്തി
കാണാതായ യുവതിയെ കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കി; യുവതി മാതാവിനൊപ്പം പോയി

Advertisement: