കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Sep 21, 2013, 10:37 IST
മംഗലാപുരം: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ ഉഡുപ്പി ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കാര്‍ക്കളയിലെ വീരേന്ദ്ര പൂജാരിയെയാണ് ശിക്ഷിച്ചത്. നിട്ടെ ആറ്റൂര്‍ കടവിലെ സന്ദീപ് കുലാലിനെ (30) 2012 ഏപ്രില്‍ 23ന് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വീരേന്ദ്ര പൂജാരി.
കൊല്ലപ്പെട്ട സന്ദീപ് കുലാലിന്റെ സഹോദരന്‍ സന്തോഷ് നടത്തിയിരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വീരേന്ദ്ര പൂജാരി 20,000 രൂപ വായ്‌പെയെടുത്തിരുന്നു. ഇത് തിരിച്ചടക്കാത്തതിനെതുടര്‍ന്ന് സന്തോഷും വീരേന്ദ്ര പൂജാരിയും തമ്മില്‍ തര്‍ക്കം നിലവിലിരിക്കുകയായിരുന്നു.
ഈ സംഭവത്തില്‍ സന്ദീപ് കുലാലും വീരേന്ദ്രയും തമ്മില്‍ ഏപ്രില്‍ 23ന് ഒരു കല്ല്യാണ വീട്ടില്‍വെച്ച് വാക്കേറ്റമുണ്ടായി. പ്രകോപിതനായ പൂജാരി വീട്ടില്‍ചെന്ന് കത്തിയുമായി തിരിച്ചെത്തി. അപ്പോഴേക്കും സന്ദീപ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്നു. വീരേന്ദ്ര പൂജാരി അവിടെയെത്തി സന്ദീപിനെ കുത്തിക്കൊല്ലുകയായിരുന്നു.
കാര്‍ക്കള റൂറല്‍ പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. ജസ്റ്റിസ് ബി.എം. അങ്കടിയാണ് വീരേന്ദ്ര പൂജാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിന് പുറമെ 5,000 രൂപ പിഴയും അടക്കണം. ടി.എസ്. ജിട്ടൂരി പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു.
Also read:
മുസാഫര്‍ നഗര്‍ കലാപം: ബി.ജെ.പി. എം.എല്‍.എ. അറസ്റ്റില്‍
Keywords: Murder accused, Veerendra Poojary, Kill, Sandeep Kulal, Nitte Attur Padav, Loan, Chit fund, Santosh, Mangalore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: