അണ്ടിപരിപ്പ് വ്യാപാരത്തിന്റെ പേരില്‍ 3 കോടി തട്ടി മുള്ളേരിയ യുവാവ് ഗള്‍ഫിലേക്ക് മുങ്ങി
Sep 25, 2013, 18:25 IST
കാസര്‍കോട്: ട്രെയിനിലെ കാറ്ററിംഗ് വിഭാഗത്തില്‍ അണ്ടിപ്പരിപ്പ് വ്യാപാരത്തിന്റെ പേരില്‍ യുവാവ് മൂന്ന് കോടിയോളം രൂപ തട്ടി ഗള്‍ഫിലേക്ക് മുങ്ങിയതായി പരാതി. ഇതു സംന്ധിച്ച് തട്ടിപ്പിനിരയായ ഒമ്പതോളംപേര്‍ കാസര്‍കോട് ഡി.വൈ.എസ്.പിക്കും സി.ഐക്കും പരാതി നല്‍കി. മുള്ളേരിയ ഗാഡിഗുഡെ സ്വദേശിയായ യുവാവാണ് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടി ദുബൈയിലേക്ക് മുങ്ങിയത്.
നേരത്തെ ബാംഗ്ലൂരില്‍ തലശ്ശേരി സ്വദേശികള്‍ നടത്തുന്ന റെയില്‍വേ കാറ്ററിംഗ് യൂണിറ്റില്‍ ജോലിക്കാരനായിരുന്നു മുള്ളേരിയയിലെ യുവാവ്. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ ട്രെയിനില്‍ കശുവണ്ടിപരിപ്പ് വ്യാപാരം നടത്താനെന്ന പേരില്‍ പലരില്‍ നിന്നും പണം വാങ്ങുകയായിരുന്നു. മാസം ആറ് മുതല്‍ എട്ട് ശതമാനം വരെ സീസണില്‍ ലഭവിഹിതം നല്‍കിയിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് മാസം 8,000 രൂപവരെയാണ് ലാഭവിഹിതം നല്‍കി വന്നത്. ഇതോടെ കൂടുതല്‍ പേര്‍ ബന്ധുക്കളില്‍ നിന്നും മറ്റും പണം ശേഖരിച്ച് യുവാവിന് കൈമാറിയിരുന്നു. ചിലരെ ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞാണ് യുവാവ് ലക്ഷങ്ങള്‍ വാങ്ങിയത്. 40 ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട നിരവധി പേര്‍ നാട്ടിലുണ്ട്. ഗാഡിഗുഡെ ടൗണില്‍ ഇതിനിടയില്‍ 15 സെന്റ് സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീടും നിര്‍മിച്ചിരുന്നു.
യുവാവിന്റെ വെച്ചടി വെച്ചടിയുള്ള ഉയര്‍ചകണ്ടാണ് പലരും കൂടുതല്‍ പണം ബിസിനസ് ആവശ്യത്തിനായി നല്‍കിയത്. വില കൂടിയ കാറിലായിരുന്നു സഞ്ചാരം. മുള്ളേരിയയില്‍ മലഞ്ചരക്ക് വ്യാപാരവും യുവാവ് ഇതിനിടയില്‍ നടത്തിവന്നിരുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷമാണ് യുവാവ് അതീവ നാടകീയമായി നാട്ടില്‍ നിന്നും മുങ്ങിയത്. ബാംഗ്ലൂരിലായിരുന്നു തന്റെ ബിസിനസ് സാമ്രജ്യമെന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. യുവാവ് മുങ്ങിയതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ബാംഗ്ലൂരില്‍ നേരത്തെ ജോലിചെയ്തിരുന്ന കാറ്ററിംഗ് സര്‍വീസിലെ തലശ്ശേരി സ്വദേശികളായ പ്രമുഖരുടെ പേരുകള്‍ പറഞ്ഞും യുവാവ് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ മുമ്പ് കാറ്ററിംഗ് സര്‍വീസില്‍ ജോലിചെയ്തിരുന്നതല്ലാതെ മറ്റു ബന്ധമൊന്നും ഇവര്‍ക്ക് യുവാവുമായി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാര്‍ക്ക് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ യുവാവ് തന്റെ തറവാട് വീട് മോടിപിടിപ്പിച്ച് റബ്ബറും തെങ്ങ് കൃഷിയും വിപുലപ്പെടുത്തുകയും ചെയ്തിരുന്നു.
20 ഓളം പേര്‍ ഇതിനകം തട്ടിപ്പിനിരയായതായുള്ള പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. തട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. അമിത ലാഭം നല്‍കി തട്ടിപ്പ് നടത്തിയ ടോട്ടല്‍ ഫോര്‍ യു മാതൃകയിലാണ് മുള്ളേരിയ യുവാവിന്റേയും തട്ടിപ്പെന്ന് വ്യക്തമായിട്ടുണ്ട്.
Keywords: Cheating, Mulleria, Kasaragod, Train, Business, Kerala, Complaint, Gulf, House, Bangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നേരത്തെ ബാംഗ്ലൂരില്‍ തലശ്ശേരി സ്വദേശികള്‍ നടത്തുന്ന റെയില്‍വേ കാറ്ററിംഗ് യൂണിറ്റില്‍ ജോലിക്കാരനായിരുന്നു മുള്ളേരിയയിലെ യുവാവ്. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ ട്രെയിനില്‍ കശുവണ്ടിപരിപ്പ് വ്യാപാരം നടത്താനെന്ന പേരില്‍ പലരില്‍ നിന്നും പണം വാങ്ങുകയായിരുന്നു. മാസം ആറ് മുതല്‍ എട്ട് ശതമാനം വരെ സീസണില്‍ ലഭവിഹിതം നല്‍കിയിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് മാസം 8,000 രൂപവരെയാണ് ലാഭവിഹിതം നല്‍കി വന്നത്. ഇതോടെ കൂടുതല്‍ പേര്‍ ബന്ധുക്കളില്‍ നിന്നും മറ്റും പണം ശേഖരിച്ച് യുവാവിന് കൈമാറിയിരുന്നു. ചിലരെ ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞാണ് യുവാവ് ലക്ഷങ്ങള്‍ വാങ്ങിയത്. 40 ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട നിരവധി പേര്‍ നാട്ടിലുണ്ട്. ഗാഡിഗുഡെ ടൗണില്‍ ഇതിനിടയില്‍ 15 സെന്റ് സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീടും നിര്‍മിച്ചിരുന്നു.
യുവാവിന്റെ വെച്ചടി വെച്ചടിയുള്ള ഉയര്‍ചകണ്ടാണ് പലരും കൂടുതല്‍ പണം ബിസിനസ് ആവശ്യത്തിനായി നല്‍കിയത്. വില കൂടിയ കാറിലായിരുന്നു സഞ്ചാരം. മുള്ളേരിയയില്‍ മലഞ്ചരക്ക് വ്യാപാരവും യുവാവ് ഇതിനിടയില്‍ നടത്തിവന്നിരുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷമാണ് യുവാവ് അതീവ നാടകീയമായി നാട്ടില്‍ നിന്നും മുങ്ങിയത്. ബാംഗ്ലൂരിലായിരുന്നു തന്റെ ബിസിനസ് സാമ്രജ്യമെന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. യുവാവ് മുങ്ങിയതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ബാംഗ്ലൂരില്‍ നേരത്തെ ജോലിചെയ്തിരുന്ന കാറ്ററിംഗ് സര്‍വീസിലെ തലശ്ശേരി സ്വദേശികളായ പ്രമുഖരുടെ പേരുകള്‍ പറഞ്ഞും യുവാവ് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ മുമ്പ് കാറ്ററിംഗ് സര്‍വീസില്‍ ജോലിചെയ്തിരുന്നതല്ലാതെ മറ്റു ബന്ധമൊന്നും ഇവര്‍ക്ക് യുവാവുമായി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാര്‍ക്ക് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ യുവാവ് തന്റെ തറവാട് വീട് മോടിപിടിപ്പിച്ച് റബ്ബറും തെങ്ങ് കൃഷിയും വിപുലപ്പെടുത്തുകയും ചെയ്തിരുന്നു.
20 ഓളം പേര്‍ ഇതിനകം തട്ടിപ്പിനിരയായതായുള്ള പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. തട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. അമിത ലാഭം നല്‍കി തട്ടിപ്പ് നടത്തിയ ടോട്ടല്‍ ഫോര്‍ യു മാതൃകയിലാണ് മുള്ളേരിയ യുവാവിന്റേയും തട്ടിപ്പെന്ന് വ്യക്തമായിട്ടുണ്ട്.
Also read:
പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പ്രതിപക്ഷം സമ്മതംനല്‍കിയെന്ന് സൂചന
Advertisement: