ഖാസിയുടെ മരണം: സിബിഐക്കെതിരെ ഹൈക്കോടതിയില്‍ പുതിയ കേസ്
Sep 30, 2013, 18:00 IST
കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദൂരൂഹമരണം ആത്മഹത്യയാക്കി എഴുതിതള്ളാനുള്ള നീക്കം നടക്കുന്നുവെന്നാരോപിച്ച് ഖാസിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കും.
അഡ്വ. ഷൈജന്‍ ജോര്‍ജ് മുഖാന്തിരം ഖാസിയുടെ മകന് സി.എ മുഹമ്മദ്ഷാഫിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരും കേന്ദ്രസിബിഐ ഡയരക്ടറും സിബിഐ എസ്പി, അഡീഷണല്‍ എസ് പി തുടങ്ങിയവരുമാണ് കേസിലെ എതിര്‍കക്ഷികള്‍.
2010 ഫെബ്രവരി 15നാണ് പ്രമുഖ സുന്നിനേതാവും മതപണ്ഡിതനും ചെമ്പരിക്ക-മംഗലാപുരം സംയുക്തഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തനിച്ച് കടപ്പുറത്ത് എത്തിപ്പെടാന്‍ കഴിയാത്ത വിധം ആരോഗ്യപ്രശ്നമുള്ള ഖാസിയുടെ ഇത്തരമൊരു മരണത്തില്‍ ആദ്യംമുതല്‍തന്നെ ബന്ധുക്കളും നാട്ടുകാരും സുന്നിസംഘടനകളും സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്തിരുന്നുവെങ്കിലും ഒരുമാസത്തിനുശേഷം കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.
അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് 2010 മാര്‍ച്ച് 24ന് കേസ് അന്വേഷണമേറ്റെടുത്തത്. പത്തുമാസത്തോളം കാസര്‍കോട് പുലിക്കുന്നിലെ റസ്റ്റ് ഹൗസില്‍ ക്യാമ്പ്ചെയ്ത് അന്വേഷണം നടത്തിയ സിബിഐ സംഘം കാസര്‍കോട് ദക്ഷിണകര്‍ണാടക, ഉത്തരകര്‍ണാടക, കുടക്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നായി നൂറുകണക്കിനുപേരെ ചോദ്യംചെയ്ത് മൊഴിയെടുത്തു. ഖാസിയുടെ ദുരൂഹമരണത്തിന് പിന്നില്‍ കൂടുതല്‍തെളിവുകള്‍ ലഭിക്കുന്നഘട്ടത്തിലെത്തിയപ്പോഴാണ് സിബിഐ അന്വേഷണം തകിടംമറിച്ചതെന്ന് മുഹമ്മദ് ഷാഫി ആരോപിക്കുന്നു. ഇതേതുടര്‍ന്നാണ് നീതിപൂര്‍വമായ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടുംസമീപിച്ചത്.
Keywords : Kasaragod, C.M Abdulla Maulavi, Kerala, Investigation, CBI, High-Court, Shafi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: