ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
Sep 18, 2013, 11:03 IST
ഉദുമ: സി.പി.എം. പ്രവര്‍ത്തകനും ടെമ്പോ ഡ്രൈവറുമായ മാങ്ങാട് ആര്യടുക്കത്തെ എം.ബി. ബാലകൃഷ്ണനെ (45) തിരുവോണദിവസം കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ വലയിലായതായി സൂചന. മൂന്ന് പേര്‍ക്കെതിരെയാണ് കൊലപാതകത്തിന് കേസെടുത്തിട്ടുള്ളത്.
ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു (30), ഐ.എന്‍.ടി.യു.സി. ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ് (44), യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി എന്ന പ്രജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു.
രാഷ്ട്രീയ വൈരാഗ്യംവെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് ബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഒറ്റക്കുത്തുമാത്രമേ ബാലകൃഷ്ണന് ഏറ്റിരുന്നുള്ളു. അത് ആഴത്തില്‍ ഇറങ്ങി ഹൃദയത്തിന് മുറിവേറ്റിരുന്നു. പ്രത്യേക തരം കത്തിയാണ് കുത്താന്‍ ഉപയോഗിച്ചത്. പുറമേക്ക് മുറിവ് കാണാത്ത രീതിയില്‍ കുത്താന്‍ പറ്റുന്ന രീതിയിലുള്ളതാണ് കത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ കഴിയുമെന്ന് പോലീസ് വ്യക്തമാക്കി.
തിരുവോണദിവസം രാത്രി 8.30 മണിയോടെ ആര്യടുക്കം ബാര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ബാലകൃഷ്ണന് കുത്തേറ്റത്. കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബാലകൃഷ്ണനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് വിലാപയാത്രയായി മാങ്ങാട്ടെത്തിച്ച് വീട്ടുപറമ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Related News:
ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്‍
Keywords: Murder case, Custody, Udma, Mangad, Congress, CPM, Police, Clash, Attack, Kasaragod, Kerala, M.B. Balakrishnan Murder Case, M.B. Balakrishnan's murder case, 3 in police custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു (30), ഐ.എന്‍.ടി.യു.സി. ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ് (44), യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി എന്ന പ്രജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു.
രാഷ്ട്രീയ വൈരാഗ്യംവെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് ബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഒറ്റക്കുത്തുമാത്രമേ ബാലകൃഷ്ണന് ഏറ്റിരുന്നുള്ളു. അത് ആഴത്തില്‍ ഇറങ്ങി ഹൃദയത്തിന് മുറിവേറ്റിരുന്നു. പ്രത്യേക തരം കത്തിയാണ് കുത്താന്‍ ഉപയോഗിച്ചത്. പുറമേക്ക് മുറിവ് കാണാത്ത രീതിയില്‍ കുത്താന്‍ പറ്റുന്ന രീതിയിലുള്ളതാണ് കത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ കഴിയുമെന്ന് പോലീസ് വ്യക്തമാക്കി.
തിരുവോണദിവസം രാത്രി 8.30 മണിയോടെ ആര്യടുക്കം ബാര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ബാലകൃഷ്ണന് കുത്തേറ്റത്. കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബാലകൃഷ്ണനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് വിലാപയാത്രയായി മാങ്ങാട്ടെത്തിച്ച് വീട്ടുപറമ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Related News:
ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്‍
Also read:
തമിഴ്‌നാട്ടില്‍ കാറപകടം: 3 തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു
Advertisement: