വര്‍ഗീയ കേസുകളില്‍ ഒത്താശ ചെയ്തവരും കുടുങ്ങുന്നു; ബേക്കറി ഉടമ അറസ്റ്റില്‍
Sep 18, 2013, 18:04 IST
കാസര്‍കോട്: ചൂരി മീപ്പുഗിരിയില്‍ ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഒത്താശചെയ്തുകൊടുത്ത ബേക്കറി ഉടമയെ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം കാസര്‍കോട് എസ്.ഐ. ടി. ഉത്തംദാസ് അറസ്റ്റുചെയ്തു. കാസര്‍കോട് പള്ളം സ്വദേശിയും എറണാകുളത്ത് ബേക്കറി കടയുടമയുമായ അഹ്‌മദ് ജാബിര്‍ എന്ന പള്ളം ജാബിറിനെയാണ് (20) പോലീസ് അറസ്റ്റുചെയ്തത്.
2012 ഫെബ്രുവരി 11 ന് ആണ് ആരാധനാലയം അശുദ്ധമാക്കി ബോധപൂര്‍വ്വം വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം പ്രതികള്‍ നടത്തിയത്. കേസില്‍ നാല് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്ക് എറണാകുളം പെരുമ്പാവൂരില്‍ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് അഹ്‌മദ് ജാബിറിനെ നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ 30 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോലീസിനെ പോലൂം അക്രമിക്കുന്ന രീതിയിലേക്ക് സംഘര്‍ഷം വഴിമാറിയിരുന്നു. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയവരേയും അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടുന്നതിന് ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ കേസുകളിലും വീണ്ടും ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും സഹായം നല്‍കിയവരേയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് പോലീസ് നടത്തിവരുന്നത്. സാബിത്ത് വധവുമായി ബന്ധപ്പെട്ട് കൊന്നക്കാട്ട് പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ യുവാവിനേയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധിപേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ശക്തമായ അന്വേഷണമാണ് ഇത്തരം വര്‍ഗീയ സംഘര്‍ഷക്കേസുകളില്‍ ഇപ്പോള്‍ പോലീസ് നടത്തിവരുന്നത്. പ്രതികള്‍ സ്വദേശത്തായാലും വിദേശത്തായാലും ഒളിവില്‍ താമസിച്ച് പോലീസിന്റെ അന്വേഷണം നിലയ്ക്കുമ്പോള്‍ നാട്ടിലെത്തുന്ന പതിവാണ് നിലവിലുള്ളത്. ഇതിന് വിപരീതമായാണ് ഒരോകേസിലും സൂക്ഷ്മമായുള്ള അന്വേഷണവുമായി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനം നല്‍കിയ ചിലരേയും പോലീസ് അറസ്റ്റുചെയ്തുവരുന്നുണ്ട്.
വര്‍ഗീയ അക്രമ കേസുകളില്‍ പ്രതികള്‍ക്കെതിരെ പഴുതുകളില്ലാത്ത രീതിയില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്.പി. തോംസണ്‍ ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Also read:
മുസ്ലിം കേന്ദ്രങ്ങളിലെ അന്യമതസ്ഥരെ ആക്രമിക്കരുതെന്ന് അല്‍ഖ്വയ്ദ തലവന്‍ അല്‍സവാഹിരി

Keywords: Kasaragod, Arrest, Police, Case, Clash, Custody, Kerala, Investigation, Accused, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: