പെരുമ്പള പാലത്തിനടിയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കഞ്ചാവ് ലഹരി തേടിയെത്തുന്നു
Sep 25, 2013, 12:26 IST
വിദ്യാനഗര്‍: പെരുമ്പള പാലത്തിനടിയില്‍ വിദ്യാര്‍ത്ഥികളടക്കം 20 ഓളം വരുന്ന യുവാക്കള്‍ സ്ഥിരമായി കഞ്ചാവ് തേടിയെത്തുന്നു. പാലത്തിനടിയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള സ്ഥല സൗകര്യം യഥേഷ്ടമുണ്ട്. പോലീസിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് വീട്ടമ്മമാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
16 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കഞ്ചാവ് ലഹരിതേടി ഇവിടെ സ്ഥിരമായി എത്തുന്നവരില്‍ ഭൂരിഭാഗവുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെരുമ്പളയിലെ ഒരു വീട്ടില്‍ നിന്നും 18 വയസിന് താഴെയുള്ള രണ്ട് കൗമാരക്കാര്‍ സന്ധ്യാസമയത്ത് സ്ഥിരമായി അപ്രത്യക്ഷമാകുന്നതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് പെരുമ്പള പാലത്തിനടയില്‍ കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് സൂചന ലഭിച്ചത്.
കുട്ടികളുടെ പെരുമാറ്റത്തില്‍ ഏതാനും ദിവസങ്ങളിലായി മാറ്റം കണ്ടുതുടങ്ങിയതും വീട്ടുകാരെ സംശയത്തിലാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പനക്കാരുടെ പ്രവര്‍ത്തനത്തെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസ് വ്യാപകമായ കഞ്ചാവ് വേട്ട നടത്തിവരുന്നുണ്ടെങ്കിലും ഇപ്പോഴും കഞ്ചാവ് വില്‍പനയും ഉപയോഗവും തകൃതിയായി നടക്കുന്നുണ്ടെന്നാണ് പെരുമ്പള പാലത്തിനടിയില്‍ നടക്കുന്ന സംഭവം വ്യക്തമാക്കുന്നത്.
ആളുകളുടെ ശ്രദ്ധ പെട്ടന്ന് തിരിയാത്ത സ്ഥലങ്ങളിലാണ് കഞ്ചാവ് ലോബി കേന്ദ്രീകരിക്കുന്നത്. വിദ്യാനഗര്‍ സ്റ്റേഡിയം പരിസരവും കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തന കേന്ദ്രങ്ങളാണ്. ചെര്‍ക്കളയിലെ ചില കേന്ദ്രങ്ങളിലും കഞ്ചാവ് വില്‍പന നടക്കുന്നുണ്ടന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളടക്കമുള്ളവരെയാണ് നേരത്തെ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് അസ്റ്റുചെയ്തത്.
Also read:
കുറ്റവാളികളായ നേതാക്കളെ യോഗ്യരാക്കുന്ന ഓർഡിനൻസിൽ പ്രസിഡന്റ് ഒപ്പുവെക്കരുതെന്ന് ബിജെപി

Keywords: Perumbala, Bridge, Police, Ganja, Students, Complaint, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.