ട്രെയിനില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി ബന്ധുക്കളായ 3 പേരും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
Sep 13, 2013, 12:39 IST
കാസര്‍കോട്: മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് ട്രെയിനില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി ബന്ധുക്കളായ മൂന്ന് പേരെയും ഓട്ടോ ഡ്രൈവറേയും കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച പുലര്‍ചെ നാല് മണിയോടെ മംഗള എക്‌സ്പ്രസില്‍ കടത്തിയ കഞ്ചാവാണ് പോലീസ് പിടികൂടിയത്. മുംബൈ പനവേലില്‍ ഹോട്ടല്‍ ജോലിക്കാരനായ തളങ്കര കെ.കെ. പുറത്തെ മുഹമ്മദ് റിയാസ് (35), റിയാസിന്റെ അമ്മാവന്‍ തെരുവത്ത് സിറാമിക്‌സ് റോഡിലെ കെ.എം. അബ്ദുല്‍ സത്താര്‍ (53), റിയാസിന്റെ സഹോദരന്‍ തളങ്കര കെ.കെ. പുറത്തെ കെ.എ. ഇംത്യാസ് (29), ഓട്ടോ ഡ്രൈവര്‍ സിറാമിക്‌സ് റോഡിലെ എം. നൗഷാദ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
മുഹമ്മദ് റിയാസാണ് മുംബൈയില്‍ നിന്നും കഞ്ചാവ് ട്രെയിനില്‍കൊണ്ടുവന്നത്. ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ട് മുമ്പ് കഞ്ചാവടങ്ങുന്ന ബാഗ് പള്ളം റെയില്‍വേ ട്രാക്കിന് പുറത്തേക്ക് വലിച്ചെറിയുകയും ഇവിടെ കാത്തുനിന്ന മറ്റുള്ളവര്‍ ബാഗ് എടുത്ത് വരുമ്പോള്‍ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
റിയാസിനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍വെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ട് ബാഗിലാണ് കഞ്ചാവ് ഓളിപ്പിച്ചുകൊണ്ടവന്നത്. രണ്ട് കിലോ തൂക്കംവരുന്ന അഞ്ച് പാക്കറ്റുകളാക്കിയാണ് കഞ്ചാവ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Also read:
വര്‍ക്ക് ഷോപ്പുടമയ്ക്ക് ലഭിച്ചത് 55 കോടിയുടെ ഇലക്ട്രിസിറ്റി ബില്ല്
കെസഫ് കലാ സന്ധ്യ -2013 വെള്ളിയാഴ്ച
Keywords: Ganja seized, Police, Arrest, Railway station, Kasaragod, Court, Train, Kerala, Riyas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മുഹമ്മദ് റിയാസ് |
അബ്ദുല്‍ സത്താര്‍ |
ഇംത്യാസ് |
നൗഷാദ് |

Advertisement: