city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അന്വേഷണം മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചു

തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി. അബ്ദുല്‍ സലാം ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മംഗലാപുരത്തേക്കും വ്യാപിപ്പിച്ചു. തെക്കന്‍ ജില്ലയിലും മറ്റൊരു സംഘം അന്വേഷണം നടത്തുന്നുണ്ട്. കൊലയാളി സംഘം മംഗലാപുരം ഭാഗത്തേക്ക് നീങ്ങിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അന്വേഷണം മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചുഅതേസമയം നേരത്തെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാനക്കാരനായ യുവാവിനെ വിട്ടയച്ചതായി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാസര്‍കോട് എസ്.പി. തോംസണ്‍ ജോസ് അറിയിച്ചു. കൊലയാളി സംഘത്തിന്റെ ലക്ഷ്യം കവര്‍ചയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും അതോടൊപ്പം അബ്ദുല്‍ സലാം ഹാജിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടത്തിവരികയാണെന്നും എസ്.പിയും
കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐ. സജീവനും പറഞ്ഞു.

പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. അബ്ദുല്‍ സലാം ഹാജിയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം 12 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. അബ്ദുല്‍ സലാം ഹാജിയുടെ കൊലയുമായി അദ്ദേഹവുമായി അടുപ്പമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അബ്ദുല്‍ സലാം ഹാജിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്. കണ്ണൂരില്‍  വാങ്ങിയ കോടികള്‍ വരുന്ന സ്ഥലത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ട് അബ്ദുല്‍ സലാം ഹാജിക്ക് വന്‍തുക ആദായനികുതി അടക്കേണ്ടി വന്നിരുന്നു. അകന്ന ബന്ധുവായ സ്ത്രീയുടെ പേരിലായിരുന്നു സ്ഥലത്തിന്റെ മുക്ത്യാര്‍ ഉണ്ടാക്കിയിരുന്നതെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യവും പോലീസ് അന്വേഷണവിധേയമാക്കുന്നുണ്ട്.

Also Read: 
തെലങ്കാന: പ്രതിഷേധം ശക്തം: 3 മന്ത്രിമാര്‍കൂടി രാജിവെച്ചു

Keywords:  Mangalore, Death, Youth, Kasaragod, Custody, Police, Kerala, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia