ശ്രീകൃഷ്ണ ജയന്തിക്ക് ഭക്തിസാന്ദ്രമായ തുടക്കം; ശോഭായാത്രകള്‍ വൈകിട്ട്
Aug 28, 2013, 10:25 IST
കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ജില്ലയില്‍ ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്രങ്ങളില്‍ രാവിലെ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ശോഭായാത്രകള്‍ വൈകിട്ട് നടക്കും. ആഘോഷത്തിന്റെ ഭാഗമായി നാടെങ്ങും വൈവിധ്യപൂര്‍ണമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലയില്‍ വിവിധ ഭജന മന്ദിരങ്ങളുടേയും ബാലഗോകുലങ്ങളുടേയും ആഭിമുഖ്യത്തിലുള്ള ശോഭായാത്രകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പീലിത്തിരുമുടി അണിഞ്ഞ് ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്മാരും പാല്കുടവുമായി ഗോപികമാരും അണിനിരക്കുന്ന ശോഭായാത്രകള്‍ ആഘോഷത്തിന് മിഴിവ് പകരും. പുരാണ കഥാസന്ദര്‍ഭങ്ങളെ അനുസ്മരിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍, മുത്തുക്കുട, വിവിധ കലാ രൂപങ്ങള്‍, കരിമരുന്ന് പ്രയോഗം എന്നിവയും ഘോഷയാത്രയില്‍ ഉണ്ടാകും.
ഘോഷയാത്ര കടന്നുപോകുന്ന വഴികള്‍ അലങ്കരിച്ചിട്ടുണ്ട്. ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷം ബോവിക്കാനത്താണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചെറിയ ശോഭായാത്രകള്‍ വൈകുന്നേരം മൂന്ന് മണിയോടെ ബോവിക്കാനം ടൗണില്‍ സംഗമിക്കും. ആഘോഷങ്ങള്‍ക്ക് ബോവിക്കാനം ടൗണ്‍ ഒരുങ്ങിയിരിക്കുകയാണ്.
പരവനടുക്കം, ചെമ്പരിക്ക, കുറ്റിക്കോല്‍, ഉദുമ, മാതോത്ത്, ചെമ്മട്ടംവയല്‍, കാസര്‍കോട്, ഒടയഞ്ചാല്‍, മാവുങ്കാല്‍, ബദിയടുക്ക, കുമ്പള, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും. വൈകുന്നേരത്തോടെ നഗരവേദികള് അമ്പാടിയുടേയും മധുരയുടേയും പ്രതീതി ജനിപ്പിക്കും.
ബദിയടുക്കയില്‍ നടന്ന ശോഭയത്രയില്നിന്നുള്ള ദ്യശ്യങ്ങള്‍
Also read:
നെഞ്ചുവേദന അനുഭവപ്പെട്ട സോണിയാ ഗാന്ധിക്ക് എന്തുകൊണ്ട് ആംബുലന്‍സ് അനുവദിച്ചില്ല?
Keywords: Badiyadukka, Shobayathra, Sreekrishna Jayanthi, Celebration, Rally, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.