ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
Aug 13, 2013, 21:41 IST
തൃക്കരിപ്പൂര്‍: വെള്ളാപ്പിലെ ഗള്‍ഫ് വ്യവസായി സലാം ഹാജിയുടെ കൊലപാതകവും വീട് കവര്‍ചയുമായി ബന്ധപ്പെട്ട് സൂത്രധാരനടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കോട്ടപ്പുറം ആനച്ചാല്‍ സ്വദേശികളായ ഇ.കെ നൗഷാദ് (30), ഇ.കെ റമീസ് (28) എന്നിവരെയാണ് കേസന്വേഷിക്കുന്ന നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സജീവന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ നൗഷാദാണ് സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയപ്പോള്‍ ഉപയോഗിച്ച് കാര്‍
കസ്റ്റഡിയിലെടുത്തു.
Muhammed Ramees |
Muhammed Naushad |
കവര്‍ച്ചയായിരുന്നു പ്രതികളുടെ മുഖ്യലക്ഷ്യമെന്ന് ഇതിനോടകം കേസന്വേഷിക്കുന്ന സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചു. കൊല നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ വെള്ളാപ്പിലെത്തി കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യം നടത്താനായി പ്രധാന പ്രതികള്‍ കൊട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കാസര്‍കോട് എസ്.പി തോമസ് ജോണ്‍സന്റെയും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി തമ്പാന്റെയും നേതൃത്വത്തിലുള്ള മേല്‍നോട്ടത്തിലാണ് കൃത്യമായ അന്വേഷണങ്ങള്‍ നടന്നത്. കൊല നടന്ന രണ്ടാം ദിവസം തന്നെ പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. പിടിയിലാകാനുള്ള ഏതാനും പ്രതികളും കൂടി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്.
Related News:
ഗള്‍ഫ് വ്യവസായിയുടെ കൊല: നീലേശ്വരം സ്വദേശികളായ 4 പേരുടെ അറസ്റ്റ് ഉടന്‍
Keywords: Kerala, Kasaragod, Salam Haji case, Police, arrested, Accused, Nileshwaram, Vallappil, Trikaripur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.